Latest Videos

പാമ്പ് കടിച്ചാൽ പച്ചമരുന്ന് നൽകി സമയം കളയുകയല്ല വേണ്ടത്; ഡോ. ഷിനു ശ്യാമളൻ

By Web TeamFirst Published Sep 3, 2019, 5:28 PM IST
Highlights

ട്രോമാ കെയറിൽ അപകടം പറ്റിയ ഏതൊരാൾക്കും അദ്യമണിക്കൂറുകളിൽ നൽകുന്ന ചികിത്സ വിലപ്പെട്ടതാണ്. ഗോൾഡൻ ഹവർ എന്നാണ് അതിന് പറയുക. സ്വർണ്ണം പോലെ തന്നെ വിലപ്പെട്ട ആദ്യ മണിക്കൂറുകൾ. 

വീടിനുള്ളിൽ ഉറങ്ങിക്കിടക്കവേ പാമ്പ് കടിയേറ്റ് പ്ലസ് ടൂ വിദ്യാര്‍ത്ഥിനി മരിച്ച വാര്‍ത്ത നമ്മള്‍ എല്ലാവരും വായിച്ചതാണ്. പാമ്പ് കടിയേറ്റ് കുട്ടിയെ വീട്ടുക്കാര്‍ അടുത്തുള്ള വിഷവൈദ്യന്റെ അടുത്ത് എത്തിച്ച് ചികിത്സ നല്‍കി. പച്ചമരുന്ന് നല്‍കിയ ശേഷം കുട്ടിയെ വീട്ടിലേക്കയച്ചു. രാത്രിയില്‍ അബോധാവസ്ഥയിലായി വായിൽ നിന്ന് നുരയും പതയും വന്നതോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും കുട്ടി വഴി മധ്യേ മരിക്കുകയായിരുന്നു. 

ആദ്യം പച്ചമരുന്നു നൽകി നോക്കി. അങ്ങനെ വിലപ്പെട്ട മൂന്ന് മണിക്കൂർ നഷ്ടപ്പെട്ടത് തന്നെയാണ് ഈ കുട്ടിയുടെ മരണത്തിന് കാരണം. ആദ്യമേ ആശുപത്രിയിൽ കൊണ്ടു പോയി ആന്റി വെനം കൊടുത്തിരുന്നുവെങ്കിൽ ഈ കുട്ടി രക്ഷപ്പെടുമായിരുന്നു. ഒരു അപകടമോ നെഞ്ചു വേദനയോ എന്ത് വന്നാലും പച്ചവെള്ളമോ, പച്ചിലയോ നൽകി സമയം കളയുകയല്ല വേണ്ടത്. മറിച്ച്  ആശുപത്രിയിൽ കൊണ്ടു പോവുകയാണ് ചെയ്യേണ്ടതെന്ന് ഡോ.ഷിനു ശ്യാമളൻ പറയുന്നു.

ട്രോമാ കെയറിൽ അപകടം പറ്റിയ ഏതൊരാൾക്കും അദ്യമണിക്കൂറുകളിൽ നൽകുന്ന ചികിത്സ വിലപ്പെട്ടതാണ്. ഗോൾഡൻ ഹവർ എന്നാണ് അതിന് പറയുക. സ്വർണ്ണം പോലെ തന്നെ വിലപ്പെട്ട ആദ്യ മണിക്കൂറുകൾ. ആ സമയത്തു നൽകുന്ന ചികിത്സയാണ് ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കുവാൻ ഏറ്റവും വിലപ്പെട്ടതെന്നും ഡോ. ഷിനു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...

അവസാനമായി ഒരാളെ രക്ഷിക്കുവാൻ ഓടുന്ന വാതിലാകാരുത് ആശുപത്രി. ഒരാളുടെ ജീവൻ രക്ഷിക്കുവാൻ "സമയവും" മരുന്ന് പോലെ തന്നെ വിലപ്പെട്ടതാണ്.

ഈ കുട്ടി മരിച്ചത് എങ്ങനെ? ആദ്യം പച്ചമരുന്നു നൽകി നോക്കി. അങ്ങനെ വിലപ്പെട്ട മൂന്ന് മണിക്കൂർ നഷ്ടപ്പെട്ടത് തന്നെയാണ് ഈ കുട്ടിയുടെ മരണത്തിന് കാരണം. ആദ്യമേ ആശുപത്രിയിൽ കൊണ്ടു പോയി ആന്റി വെനം കൊടുത്തിരുന്നുവെങ്കിൽ ഈ കുട്ടി രക്ഷപ്പെടുമായിരുന്നു.

ട്രോമാ കെയറിൽ അപകടം പറ്റിയ ഏതൊരാൾക്കും അദ്യമണിക്കൂറുകളിൽ നൽകുന്ന ചികിത്സ വിലപ്പെട്ടതാണ്. ഗോൾഡൻ ഹവർ എന്നാണ് അതിന് പറയുക. സ്വർണ്ണം പോലെ തന്നെ വിലപ്പെട്ട ആദ്യ മണിക്കൂറുകൾ. ആ സമയത്തു നൽകുന്ന ചികിത്സയാണ് ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കുവാൻ ഏറ്റവും വിലപ്പെട്ടത്.

ഇത് വായിക്കുന്ന എല്ലാവരും ഇതോർക്കുക.ഇത് മനസ്സിൽ കുറിച്ചിടുക. വിലപ്പെട്ട സമയം കളഞ്ഞാൽ ആർക്കും ഒരുപക്ഷേ രക്ഷിക്കുവാനാകില്ല. സമയം വൈകി രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചിട്ട് എന്തു മരുന്ന് കൊടുത്താലും ഒരു പക്ഷെ പ്രയോജനമില്ല. കാരണം സമയത്തു ചികിത്സ നല്കണം. അപകടത്തിൽ പെടുന്ന രോഗിക്ക് എത്രയും വേഗം ആശുപത്രിയിലെത്തിച്ചു യഥാസമയം മരുന്ന് നൽകിയാൽ മാത്രമേ കാര്യമുള്ളു.

ഒരു അപകടമോ നെഞ്ചു വേദനയോ പാമ്പ് കടിയോ എന്തുമാകട്ടെ , പച്ചവെള്ളമോ, പച്ചിലയോ കഴിച്ചു നേരം കളയാതെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക. ഇല്ലെങ്കിൽ പിന്നീട് വിഷമിച്ചിട്ട് കാര്യമില്ല. നമ്മുടെ അറിവില്ലായ്മയോ വിവേകമില്ലായ്‌മ കൊണ്ടോ മറ്റൊരാൾ മരിക്കരുത്.

വിഷപ്പാമ്പുകൾ കടിച്ചാൽ ആന്റി വെനം കൊടുത്തെ മതിയാകു. വിഷമില്ലാത്ത പാമ്പ് കടിക്കുമ്പോൾ പച്ചമരുന്നു കൊടുത്തു വിഷമിറക്കി എന്നു പറയുന്നത് പോലെ ഇവിടെയത് നടക്കില്ല.

പരീക്ഷിക്കുവാനുള്ളതല്ല ജീവൻ, അത് രക്ഷിക്കുവാനുള്ളതാണ്. ഇനിയെങ്കിലും ഇത്തരം അബദ്ധങ്ങളിൽ വീഴാതെയിരിക്കുക.

ഡോ. ഷിനു ശ്യാമളൻ

click me!