Shawarma : ഷവർമ്മയ്ക്കെന്താ കൊമ്പുണ്ടോ? വെെറലായി ഡോ. സുൾഫിയുടെ കുറിപ്പ്

Web Desk   | Asianet News
Published : May 04, 2022, 09:23 AM ISTUpdated : May 04, 2022, 09:24 AM IST
Shawarma : ഷവർമ്മയ്ക്കെന്താ കൊമ്പുണ്ടോ? വെെറലായി ഡോ. സുൾഫിയുടെ കുറിപ്പ്

Synopsis

ഷവർമ്മ പാചകം ചെയ്യുന്ന രീതിയും  മാംസം സൂക്ഷിക്കുന്ന രീതിയും തന്നെയാണ്  ഷവർമയുടെ  കൊമ്പ്. മാംസം വേകാതെ കഴിച്ചാൽ ബാക്ടീരിയയും വൈറസും വളർന്നു പന്തലിച്ച ടോക്സിനുകൾ പുറത്തുവിട്ട മരണ കാരണമാകും.

ഷവർമ്മ (shawarma) കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച വാർത്ത നമ്മൾ അറിഞ്ഞതാണ്. 
ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിൽ പലയിടങ്ങളിലെയും ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ  പരിശോധന തുടരുകയാണ്. 

കോഴിക്കോട്ട് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. അഞ്ച് ഹോട്ടലുകൾക്ക് കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകി. ഒരു സ്ഥാപനം അടച്ചുപൂട്ടി. രണ്ടു സ്ഥാപനങ്ങളിൽ നിന്നും 35 കിലോ പഴകിയ മാംസം പിടിച്ചെടുത്തു. ഷവർമ്മയെ കുറിച്ച് വിവിധ കുറിപ്പുകളാണ് വിദ​ഗ്ധർ പങ്കുവയ്ക്കുന്നത്. 

ഷവർമ പാചകം ചെയ്യുന്ന രീതിയും  മാംസം സൂക്ഷിക്കുന്ന രീതിയും തന്നെയാണ്  ഷവർമയുടെ  കൊമ്പ്.
മാംസം വേകാതെ കഴിച്ചാൽ ബാക്ടീരിയയും വൈറസും വളർന്നു പന്തലിച്ച ടോക്സിനുകൾ പുറത്തുവിട്ട മരണ കാരണമാകുമെന്നും ഡോ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു (dr sulphi noohu) പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം...

ഷവർമ്മെക്കന്താ കൊമ്പുണ്ടോ?
----
ഷവർമ കഴിക്കാമോയെന്നാണ് നാലുപാടും ചോദ്യം?
ഷവർമക്കെന്താ കൊമ്പുണ്ടോയെന്നാണ് ചോദ്യത്തിന്റെ  അർത്ഥവും.?
ഷവർമക്ക് ചെറിയൊരു കൊമ്പുണ്ട്!
എന്നാൽ ഷവർമ തീർച്ചയായും  കഴിക്കാം.
ഷവർമയുടെ കൊമ്പെന്താ ?
ആ കൊമ്പൊടിക്കാനുള്ള മാർഗ്ഗങ്ങൾ?
_ആദ്യം ഷവർമ കൊമ്പ്.
 ഷവർമ പാചകം ചെയ്യുന്ന രീതിയും  മാംസം സൂക്ഷിക്കുന്ന രീതിയും തന്നെയാണ്  ഷവർമയുടെ  കൊമ്പ്.
മാംസം വേകാതെ കഴിച്ചാൽ ബാക്ടീരിയയും വൈറസും വളർന്നു പന്തലിച്ച ടോക്സിനുകൾ പുറത്തുവിട്ട മരണ കാരണമാകും.
കെട്ടി തൂക്കിയിട്ട്   പാചകം ചെയ്യുമ്പോൾ അതിൻറെ ഒരംശം വേകാതിരിക്കുകയും
ആ ഭാഗത്തെ
ബാക്ടീരിയകൾ, മറ്റ് രോഗാണുക്കൾ എന്നിവ   ഇരട്ടിക്കുകയും തുടർന്ന്പുറത്തുവിടുന്ന ടോക്സിൻസ് 
മരണകാരണമാകാൻ സാധ്യത കൂടുകയും ചെയ്യും
ഷവർമയോടൊപ്പം ഉപയോഗിക്കുന്ന സാലഡുകളും വില്ലൻ.
നല്ല വൃത്തിയും വെടിപ്പും നിലനിർത്തി സാലഡ് ഉപയോഗിച്ചില്ലെങ്കിൽ മറ്റേതാഹാരത്തിനെക്കാളും അപകട സാധ്യതയുള്ള ഒന്നാണ് സാലഡുകൾ.
ഇതിനോടൊപ്പം ഉപയോഗിക്കുന്ന മയോണൈസ്  അപകടം കൂട്ടാൻ സാധ്യതയുണ്ട്.
 ഇതൊക്കെയാണ്  ഷവർമയുടെ കൊമ്പ്
അപ്പൊ ആ കൊമ്പ് ഒടിച്ചാലോ!
ഷവർമക്ക് വേണ്ടി വെയിറ്റ് ചെയ്യുമ്പോൾ ധൃതി കൂട്ടരുത്.
അത് നല്ലവണ്ണം വേകട്ടെ. നമ്മുടെ മുന്നിൽ തന്നെ പാചകം നടക്കുന്നതിനാൽ സുരക്ഷിതത്വം  ഉറപ്പാക്കാൻ ആഹാരം കഴിക്കുന്ന ആളിനും ഉത്തരവാദിത്വമുണ്ട്.
നല്ലവണ്ണം വെന്തില്ല എന്ന്   കാണുകയാണെങ്കിൽ കഴിക്കരുത് ,കഴിക്കാൻ നിൽക്കരുത്.
നല്ല  മാംസം ശേഖരിച്ച്  വൃത്തിയായി വെടിപ്പോടെ സൂക്ഷിക്കുന്ന കടകൾ തന്നെയെന്ന് ഒറ്റനോട്ടത്തിൽ പറയാൻ കഴിയില്ലെങ്കിലും അത് പരിശോധിക്കുവാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്.
മാംസം മാത്രമല്ല സാലഡും  മൈയണെസും  മറ്റെല്ലാവും  വൃത്തിയായി തന്നെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടാൻ നമുക്ക് കഴിയണം
ഇതൊന്നു മാത്രമല്ല  ,ഷവർമ ഉണ്ടാക്കുന്ന ജീവനക്കാരൻ വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുന്നുവെന്ന്  ഉറപ്പാക്കുക.
ഗ്ലൂസുകൾ ധരിച്ചിട്ടുണ്ടെന്നും ഗ്ലൗസ് ധരിച്ചിട്ട് മറ്റ് പ്രതലങ്ങളിൽ തൊടുന്നില്ല എന്നും ഉറപ്പാക്കണം
അപ്പൊ ഷവർമ കഴിക്കാമോ.
ഷവർമ തീർച്ചയായും കഴിക്കാം .
ഡെലിവറി ബോയ് വഴി തൽക്കാലം വേണ്ട.
ഷവർമയുടെ പാചകം നേരിട്ട് കണ്ടു ഉറപ്പിച്ചാൽ  തീർച്ചയായും കഴിക്കാം.
നല്ല രീതിയിൽ പാചകം ചെയ്താൽ പ്രോട്ടീൻ  കൂടുതലടങ്ങിയ നല്ല ആഹാരം തന്നെയാണ് ഷവർമ.
പക്ഷേ ഷവർമയുടെ കൊമ്പ് വെട്ടുന്നുവെന്ന് ഉറപ്പാക്കണം
അത്രമാത്രം.
ഡോ സുൽഫി നൂഹു
 

PREV
Read more Articles on
click me!

Recommended Stories

50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം
മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ