മാസ്ക്കൂരി മാറ്റിയാലോ? ചിരിക്കുന്ന മുഖങ്ങൾ കാണാം; ഡോക്ടറുടെ കുറിപ്പ് വായിക്കാം

Web Desk   | Asianet News
Published : Mar 12, 2022, 11:23 AM ISTUpdated : Mar 12, 2022, 11:26 AM IST
മാസ്ക്കൂരി മാറ്റിയാലോ? ചിരിക്കുന്ന മുഖങ്ങൾ കാണാം; ഡോക്ടറുടെ കുറിപ്പ് വായിക്കാം

Synopsis

ആൾക്കൂട്ടം ഇല്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോഴും മാസ്ക് ധരിക്കണമോ...? ഇതിനെ കുറിച്ച്  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം...

കൊവിഡ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുമെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ സ്വാഭാവികമായും നമ്മൾ ആജീവനാന്തം മാസ്‌കും ധരിക്കേണ്ടി വരില്ലേ? ആഗോള ജനതക്കിടയിൽ വളരെ ആശങ്ക ജനിപ്പിക്കുന്ന ചോദ്യമാണിത്.

ഒറ്റയ്ക്കിരിക്കുമ്പോഴും മാസ്ക് ധരിക്കേണ്ട ആവശ്യമുണ്ടോ.  ആൾക്കൂട്ടം ഇല്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോഴും മാസ്ക് ധരിക്കണമോ...? ഇതിനെ കുറിച്ച്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൾഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം...

പോസ്റ്റിന്റെ പൂർണരൂപം ...

"മാസ്ക്കൂരി മാറ്റിയാലോ"?
------
ഒരു മില്യൻ ഡോളർ ചോദ്യം! 
ആദ്യം
ചില സ്ഥലങ്ങളിലെങ്കിലും,മാസ്ക്  മാറ്റാൻ സമയമായെന്ന് വേണം പറയാൻ!
പാൻഡെമികിന്  അവസാനമായിയെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിട്ടില്ല തന്നെ.
 എന്നാൽ ചില നിയന്ത്രണങ്ങൾ ഒഴിവാക്കുവാൻ തീർച്ചയായും സമയമായി .
മാസ്ക്കുപയോഗം പൂർണമായും നിർത്തലാക്കാൻ സമയമായിട്ടില്ലായെന്നുള്ള ശാസ്ത്രസത്യം  ലോകത്തെമ്പാടുമുള്ള ആരോഗ്യവിദഗ്ധർ ഉയർത്തുന്നുവെങ്കിലും 
ചില കാര്യങ്ങൾ പ്രസക്തമാണ്!
 തുറസ്സായ സ്ഥലങ്ങളിൽ ,
നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ,
 ആൾക്കൂട്ടം ഇല്ലാത്ത സ്ഥലങ്ങളിൽ,
 സ്വന്തം വാഹനം ഒറ്റയ്ക്കൊടിക്കുമ്പോൾ ,
മാസ്ക് ഉപയോഗം
ഒരുതരത്തിലും ശാസ്ത്രം സപ്പോർട്ട് ചെയ്യുന്നില്ല തന്നെ.
 എന്നാൽ മറിച്ച്
ആശുപത്രികളിൽ, ഓഫീസുകൾ,
പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റങ്ങളിൽ, വ്യാപാരസ്ഥാപനങ്ങളിൽ
അടച്ചിട്ട ചെറിയ മുറികളിൽ,
മാസ്ക് തുടരണം.
ഇംഗ്ലണ്ടും ഡെന്മാർക്കും നോർവേയുമൊക്കെ മാസ്ക് ഉപയോഗം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.
നമുക്ക് പടിപടിയായി അവിടേക്ക് നീങ്ങിയാലൊ?
ഗാംഗുലി ഷർട്ടൂരി കറക്കിയെറിഞ്ഞ പോലെ മാസ്ക്കൂരി കറക്കി എറിയാൻ വരട്ടെ.
എന്നാൽ 
ചില നേരങ്ങളിൽ 
ചില സന്ദർഭങ്ങളിൽ
ചില സ്ഥലങ്ങളിൽ
നമുക്ക് മാസ്ക് ഉപയോഗം കുറയ്ക്കാം.
അത്തരം ആലോചനകൾക്ക് നിയമസാധുത നൽകേണ്ട സമയമായി വരുന്നു.
ചിരിക്കുന്ന മുഖങ്ങൾ കാണാൻ കൊതിയായിട്ട് വയ്യ.
ഡോ സുൽഫി നൂഹു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ