Quit Smoking : പുകവലി ഉപേക്ഷിക്കാം; പരീക്ഷിക്കാവുന്ന ചില തന്ത്രങ്ങള്‍...

Web Desk   | others
Published : Mar 11, 2022, 02:24 PM IST
Quit Smoking : പുകവലി ഉപേക്ഷിക്കാം; പരീക്ഷിക്കാവുന്ന ചില തന്ത്രങ്ങള്‍...

Synopsis

പുകവലി നിര്‍ത്തുവാന്‍ തീരുമാനിക്കുമ്പോള്‍ പ്രധാനമായും മനസിനെയാണ് നാം പരിഗണനയില്‍ എടുക്കേണ്ടത്. ഇതിന് കൂടി സഹായകമാകുന്ന ചില ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്

പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് ( Smoking Injurious ) അതിന്റെ പാക്കറ്റിന് പുറത്ത് തന്നെ എഴുതിവച്ചിട്ടുണ്ടെങ്കില്‍ പോലും അത് വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവൊന്നും വരികയില്ല. പുകവലി ശീലമാകുമ്പോഴാണ് ( Smoking Habit ) ഇത് നിര്‍ത്താന്‍ സാധിക്കാതെ വരുന്നത്. മിക്ക സമയങ്ങളിലും ശീലം എന്നത് മാനസികമായ ഒരു സംഗതിയായി മാത്രമാണ് നിലനില്‍ക്കുന്നത്. ശരീരത്തിന് അത് ഒരു തരത്തിലും ആവശ്യമായിക്കോളണം എന്നില്ല. 

അതിനാല്‍ തന്നെ പുകവലി നിര്‍ത്തുവാന്‍ തീരുമാനിക്കുമ്പോള്‍ പ്രധാനമായും മനസിനെയാണ് നാം പരിഗണനയില്‍ എടുക്കേണ്ടത്. ഇതിന് കൂടി സഹായകമാകുന്ന ചില ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

പുകവലിക്കുന്നതിന് പിന്നിലും ഓരോരുത്തര്‍ക്കും അവരവരുടെതായ കാരണങ്ങള്‍ കാണാം. ചിലര്‍ 'സ്‌ട്രെസ്' കാരണമാക്കുമ്പോള്‍, മറ്റ് ചിലരാകട്ടെ ഭക്ഷണം കഴിച്ച ശേഷം ദഹനത്തിനാണെന്ന് വാദിക്കാറുണ്ട്. ഭൂരിപക്ഷം പേരും ഒരു 'രസത്തിന്' എന്ന മറുപടിയാണ് നല്‍കാറ്.

കാരണം ഏതുമാകട്ടെ, നിങ്ങള്‍ക്ക് സ്വയം തോന്നുന്ന കാരണം എന്താണോ, അത് ഒരു കടലാസില്‍ എഴുതിവയ്ക്കുക. അത് സ്വയം ബോധ്യത്തില്‍ വയ്ക്കുകയും ചെയ്യുക. ശേഷം ആ കാരണം പ്രായോഗികമായി അഭിമുഖീകരിക്കേണ്ട സമയത്ത് റ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. 

രണ്ട്...

ആദ്യമേ സൂചിപ്പിച്ചത് പോലെ പുകവലി ഒരു അളവ് വരെ മാനസികമായ ആസ്വാദനമാണ്. അതിനാല്‍ തന്നെ സ്വയം പറ്റിക്കും വിധം മനസിനെ വഴിതിരിച്ചുവിട്ടുകൊണ്ട് പുകവലി നിയന്ത്രിക്കാന്‍ സാധിക്കും. വെറുതെ ഒരു സ്‌ട്രോ വായില്‍ വച്ച് ഊതി വിടുന്നത് പോലുള്ള കാര്യങ്ങള്‍ ഇതിനായി ചെയ്യാം. ഇത് വിദഗ്ധര്‍ തന്നെ നിര്‍ദേശിക്കാറുള്ള പരിശീലനമാണ് കെട്ടോ. 

മൂന്ന്...

നമ്മള്‍ മാനസികമായി മോശം നിലയിലായിരിക്കുമ്പോള്‍ പുകവലി നിര്‍ത്തുക എളുപ്പമല്ല. അതിനാല്‍ സന്തോഷമായിരിക്കുമ്പോള്‍ തന്നെ ഇത് നിയന്ത്രിച്ച് പരിചയിക്കുക. 

നാല്...

പുകവലിക്കുന്നവര്‍ മിക്കവാറും അതിനായി ചിലവിടുന്ന പണം എത്രയാണെന്ന് കണക്ക് വച്ച് നോക്കാറില്ല. ധാരാളം പണം ഈ വകയില്‍ നമ്മള്‍ ചിലവിട്ടേക്കാം. ഈ പണം അതത് സമയങ്ങളില്‍ ഒരിടത്ത് സൂക്ഷിച്ചുവച്ചുകൊണ്ട് പുകവലി കുറച്ചുനോക്കുന്നതും ഒരു പരിശീലനമാണ്. ഇങ്ങനെ സൂക്ഷിക്കുന്ന പണം കൊണ്ട് എന്തെങ്കിലും സാധനങ്ങള്‍ നാം നമുക്ക് തന്നെ വാങ്ങി സമ്മാനിക്കുകയും ആവാം. അത്തരം പരിശീലനങ്ങളെല്ലാം അനുകൂലമായ സ്വാധീനം നമ്മളില്‍ ചെലുത്തിയേക്കാം.

അഞ്ച്...

പുകവലി നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ അതിനെ ഓര്‍മ്മപ്പെടുത്തുന്ന എല്ലാം ചുറ്റുപാടുകളില്‍ നിന്ന ്ഒഴിവാക്കുക. ആഷ് ട്രേ, ലൈറ്ററുകള്‍ എന്നിങ്ങനെ പുകവലിയെ ഓര്‍മ്മിപ്പിക്കുന്ന എന്തും വീട്ടില്‍ നിന്നോ ഓഫീസ് മുറിയില്‍ നിന്നോ ഒഴിവാക്കുക. 

ആറ്...

പുകവലിക്കാന്‍ തോന്നുമ്പോള്‍ മനസിനെ വഴി തിരിച്ചുവിടുന്നതിന്റെ ഭാഗമായി പുറത്തേക്ക് പോകാം. എങ്ങോട്ടെങ്കിലും നടക്കാന്‍ പോവുകയോ സുഹൃത്തുക്കളെ കാണുകയോ അവരുമായി സമയം ചിലവിടുകയോ ആവാം. പുകവലി ശീലമുള്ളവരെ ആ സമയങ്ങളില്‍ ഒഴിവാക്കുന്നതാണ് ഉചിതം.

Also Read:- പതിവായി പെയിന്‍ കില്ലേഴ്‌സ് കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ