World Diabetes Day 2022 : പ്രമേഹമുള്ളവർ ഈ ജ്യൂസ് കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

Published : Nov 14, 2022, 09:08 PM IST
World Diabetes Day 2022 :  പ്രമേഹമുള്ളവർ ഈ ജ്യൂസ് കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

Synopsis

നല്ല ആരോഗ്യം നിലനിർത്താൻ നമ്മുടെ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള 463 ദശലക്ഷം ആളുകൾ പ്രമേഹബാധിതരാണെന്നാണ്  ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. 

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാന ആരോ​ഗ്യ പ്രശ്‌നങ്ങളിലൊന്നാണ് പ്രമേഹം. നല്ല ആരോഗ്യം നിലനിർത്താൻ നമ്മുടെ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള 463 ദശലക്ഷം ആളുകൾ പ്രമേഹബാധിതരാണെന്നാണ്  ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. 

2045 ആകുമ്പോഴേക്കും ഇത് 153 ദശലക്ഷമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. അതിനാൽ, ഈ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നു.
പ്രമേഹം നിയന്ത്രിക്കാൻ ജീവിതശൈലി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയും സമതുലിതമായ ഭക്ഷണക്രമവും പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ വളരെയധികം മുന്നോട്ട് പോകാൻ നമ്മെ സഹായിച്ചേക്കാം. 

പരമ്പരാഗതമായി സുഗന്ധദ്രവ്യങ്ങളും ഔഷധസസ്യങ്ങളും കാലങ്ങളായി നമ്മുടെ വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്. അവയിൽ ധാരാളം അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അത്തരം പല ഔഷധസസ്യങ്ങൾക്കും പ്രമേഹത്തിന് അനുകൂലമായ ഗുണങ്ങളുണ്ട്. അവയിൽ ഏറ്റവും മികച്ചതാണ് ആര്യേവപ്പും കറ്റാർവാഴയും.

ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ കാലിൽ കാണുന്ന ഒരു ലക്ഷണമിതാണ്

ആര്യവേപ്പിൽ ഫ്ലേവനോയ്ഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ആൻറി-വൈറൽ, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇത് ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇൻസുലിൻ ആശ്രിതമല്ലാത്ത പ്രമേഹരോഗികളിൽ പ്രമേഹ ലക്ഷണങ്ങളെ വേപ്പില പൊടി നിയന്ത്രിക്കുന്നതായി കണ്ടെത്തിയാതായി  വിദ​ഗ്ധർ പറയുന്നു.

ജേണൽ ഓഫ് ട്രഡീഷണൽ ആൻഡ് കോംപ്ലിമെന്ററി മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കറ്റാർവാഴ ജെൽ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കണ്ടെത്തി. ഫിസിയോതെറാപ്പി റിസർച്ച് ജേണലിലെ മറ്റൊരു പഠനം കാണിക്കുന്നത്, കറ്റാർവാഴ ഇലകളുടെ പൾപ്പ്,  ഇൻസുലിൻ ആശ്രിതമല്ലാത്ത പ്രമേഹത്തെ ചികിത്സിക്കുന്നതിൽ ഗുണം ചെയ്യുമെന്നാണ്. പ്രമേഹബാധിതർക്ക് കഴിക്കാവുന്ന ഒന്നാണ് കറ്റാർവാഴ ആര്യവേപ്പ് ജ്യൂസ്...ഇനി എങ്ങനെയാണ് ഈ ജ്യൂസ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

ആര്യവേപ്പില           4 എണ്ണം
കറ്റാർവാഴ ജ്യൂസ്  1 ടേബിൾസ്പൂൺ 
വെള്ളം                   അരക്കപ്പ് 

തയ്യാറാക്കുന്ന വിധം...

ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിലേക്ക് ആവശ്യമുള്ള വേപ്പില ഇലകൾ ഇടുക. ഇടത്തരം തീയിൽ 5-7 മിനിറ്റ് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് തണുപ്പിക്കുക. ഇതിലേക്ക് കറ്റാർവാഴ നീര് ചേർത്ത് ഇളക്കി കുടിക്കുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കരള്‍ അപകടത്തിലാണെന്നതിന്‍റെ സൂക്ഷ്മ ലക്ഷണങ്ങള്‍