ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ കാലിൽ കാണുന്ന ഒരു ലക്ഷണമിതാണ്

Published : Nov 14, 2022, 08:43 PM ISTUpdated : Nov 14, 2022, 08:48 PM IST
ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ കാലിൽ കാണുന്ന ഒരു ലക്ഷണമിതാണ്

Synopsis

കാല് വേദന ഉയർന്ന കൊളസ്‌ട്രോളിന്റെ ലക്ഷണമായാണ് വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പെരിഫറൽ ആർട്ടറി രോഗത്തിന്റെ ആദ്യ ലക്ഷണം കാല് വേദനയോ മലബന്ധമോ ആയിരിക്കും. അനിയന്ത്രിതമായ മസ്കുലർ സങ്കോചം അല്ലെങ്കിൽ ഞെരുക്കമുള്ള ചലനത്തിന്റെ ഫലമായാണ് ഇവ സംഭവിക്കുന്നത്. 

രക്തത്തില്‍ കാണുന്ന മെഴുക് പോലുള്ള വസ്തുവാണ് കൊളസ്ട്രോള്‍. ആരോഗ്യകരമായ കോശങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവ ശരീരത്തെ സഹായിക്കുന്നു. എന്നാല്‍ കൊളസ്ട്രോളിന്‍റെ തോത് ശരീരത്തില്‍ വര്‍ധിച്ചു കഴിഞ്ഞാല്‍ അവ കൊഴുപ്പിന്‍റെ രൂപത്തില്‍ രക്തക്കുഴലുകളില്‍ അടിയുകയും ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ പല സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യുന്നു.

കൃത്യസമയത്ത് രോഗനിർണയം നടത്തിയില്ലെങ്കിൽ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഉയർന്ന കൊളസ്‌ട്രോൾ ചികിത്സിക്കാതെ വിടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞു കൂടാൻ കാരണമാകും. കൊളസ്ട്രോളും മറ്റ് ഫാറ്റി വസ്തുക്കളും അടങ്ങിയതാണ് പ്ലാക്ക്. നിങ്ങളുടെ ധമനികളിൽ അടിഞ്ഞുകൂടുന്നത് അവയെ ചുരുക്കും. അങ്ങനെ, നിങ്ങളുടെ ശരീരത്തിലെ സുഗമമായ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. പെരിഫറൽ ആർട്ടറി രോഗമാണ് ഉയർന്ന കൊളസ്ട്രോളിന്റെ പ്രധാനപ്പെട്ട ലക്ഷണം.

കാലുകളുടെ ധമനികളിൽ കൊളസ്ട്രോൾ/കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ കാലുകളിലേക്കുള്ള രക്തപ്രവാഹം ക്രമേണ കുറയുന്നു. ഇതുമൂലം നടക്കുമ്പോൾ രോഗിയുടെ തുടയുടെ പേശികളിൽ വേദന അനുഭവപ്പെടാം. കാലക്രമേണ ധമനികളിലെ തടസ്സം കൂടുന്നതനുസരിച്ച്, കുറച്ച് ദൂരം നടക്കുമ്പോൾ തന്നെ കാലുകൾക്ക് അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യും. ഈ ഘട്ടത്തിൽ വേണ്ട വിധം ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ, വിശ്രമവേളയിൽ പോലും രോഗിക്ക് കാലുകളിൽ വേദന അനുഭവപ്പെടാം.

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്, കാരണം ഇതാണ്

കാല് വേദന ഉയർന്ന കൊളസ്‌ട്രോളിന്റെ ലക്ഷണമായാണ് വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പെരിഫറൽ ആർട്ടറി രോഗത്തിന്റെ ആദ്യ ലക്ഷണം കാല് വേദനയോ മലബന്ധമോ ആയിരിക്കും. അനിയന്ത്രിതമായ മസ്കുലർ സങ്കോചം അല്ലെങ്കിൽ ഞെരുക്കമുള്ള ചലനത്തിന്റെ ഫലമായാണ് ഇവ സംഭവിക്കുന്നത്. കാല് വേദനയോ അസ്വസ്ഥതയോ പല കാരണങ്ങളാൽ ഉണ്ടാകാം.പേശികളുടെ അമിത ഉപയോഗം, നിർജ്ജലീകരണം, പേശികളുടെ ആയാസം, വ്യായാമം തുടങ്ങിയവയും ഇതിന് കാരണമാകാം.

PAD യുടെ മറ്റ് ലക്ഷണങ്ങൾ...

വിശ്രമിക്കുമ്പോൾ പാദങ്ങളിലും കാൽവിരലുകളിലും വേദന
പാദങ്ങളിൽ തണുത്ത ചർമ്മം
ചർമ്മത്തിന്റെ ചുവപ്പ് അല്ലെങ്കിൽ മറ്റ് നിറത്തിലുള്ള മാറ്റങ്ങൾ
പതിവ് അണുബാധകൾ
ഉണങ്ങാത്ത വിരലുകളുടെയും കാലുകളുടെയും വ്രണങ്ങൾ

ഭക്ഷണത്തിൽ നിന്ന് പൂരിത കൊഴുപ്പ് കുറയ്ക്കുക, ധാരാളം പച്ചക്കറികൾ കഴിക്കുക, സീസണൽ പഴങ്ങൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള മത്സ്യം എന്നിങ്ങനെ ആവശ്യമായ നടപടികൾ സ്വീകരിക്കുക. ഉപ്പിന്റെയും മദ്യത്തിന്റെയും ഉപയോഗം പരിമിതപ്പെടുത്തുക. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്താൽ കൊളസ്ട്രോൾ കുറയ്ക്കാം. ഈ ജീവിതശൈലി മാറ്റങ്ങൾ ആരോഗ്യത്തിന് ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന 8 ഭക്ഷണങ്ങൾ