Weight Loss : കാപ്പി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ? അറിയേണ്ടത്...

Web Desk   | others
Published : Mar 21, 2022, 06:56 PM IST
Weight Loss : കാപ്പി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ? അറിയേണ്ടത്...

Synopsis

രാവിലെ എഴുന്നേറ്റയുടന്‍ തന്നെ ഒരു കപ്പ് ചായയോ കാപ്പിയോ മിക്കവര്‍ക്കും നിര്‍ബന്ധമുള്ള കാര്യമാണ്. പിന്നീട് ദിവസത്തില്‍ പലപ്പോഴായി കാപ്പിയും ചായയും നമ്മള്‍ കഴിക്കാറുമുണ്ട്. വിരസതയെ മറികടക്കാനോ ഉന്മേഷം വീണ്ടെടുക്കാനോ എല്ലാം നാം കാപ്പിയെ ആണ് ആശ്രയിക്കാറ്

വണ്ണം കുറയ്ക്കാന്‍ പലവിധ ശ്രമങ്ങളും ( Weight Loss ) നടത്തുന്നവരുണ്ട്. ഡയറ്റില്‍ നിയന്ത്രണം, വ്യായാമം എല്ലാം വണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധമായും അവലംബിക്കേണ്ട മാര്‍ഗങ്ങളാണ്. ഇതില്‍ ഡയറ്റുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ടൊരു ( Diet Tips ) വിഷയത്തെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്.

രാവിലെ എഴുന്നേറ്റയുടന്‍ തന്നെ ഒരു കപ്പ് ചായയോ കാപ്പിയോ മിക്കവര്‍ക്കും നിര്‍ബന്ധമുള്ള കാര്യമാണ്. പിന്നീട് ദിവസത്തില്‍ പലപ്പോഴായി കാപ്പിയും ചായയും നമ്മള്‍ കഴിക്കാറുമുണ്ട്. വിരസതയെ മറികടക്കാനോ ഉന്മേഷം വീണ്ടെടുക്കാനോ എല്ലാം നാം കാപ്പിയെ ആണ് ആശ്രയിക്കാറ്. 

കാപ്പി അധികം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. മറിച്ച് മിതമായ അളവിലാണെങ്കില്‍ ഇതിനും ചില ആരോഗ്യഗുണങ്ങളുണ്ട്. പ്രത്യേകിച്ച് ബ്ലാക്ക് കോഫിക്ക്. വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടായി നില്‍ക്കാന്‍ പോലും ഇതിന് സാധിക്കും. എങ്ങനെയെന്നല്ലേ? അറിയാം ഈ അഞ്ച് കാര്യങ്ങള്‍...

ഒന്ന്...

ഗ്രൗണ്ട് ബീന്‍സില്‍ നിന്ന് ബ്ര്യൂ ചെയ്തെടുത്ത ഒരു കപ്പ് റെഗുലര്‍ ബ്ലാക്ക് കോഫിയില്‍ 2 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ചില കാപ്പിയില്‍ ഒരു കലോറിയും ആകാം. ഡീകഫിനേറ്റ് ചെയ്ത കാപ്പിയാണെങ്കില്‍ പൂജ്യമാണ് ആകെ കലോറിയുടെ അളവ്. കലോറിയുടെ അളവ് കുറവുള്ള പാനീയങ്ങള്‍ ശരീരവണ്ണം കൂടുന്നതിനെ തടയുന്നു. 

രണ്ട്...

ബ്ലാക്ക് കോഫിയില്‍ കാണപ്പെടുന്ന 'ക്ലോറോജെനിക് ആസിഡ്' ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ഭക്ഷണം കഴിഞ്ഞ ശേഷം  ഗ്ലൂക്കോസ് ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ അളവ് കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനുമെല്ലാം 'ക്ലോറോജെനിക് ആസിഡ്' സഹായിക്കുന്നു. ഇതിനൊപ്പം തന്നെ ബിപി, രക്തത്തിലെ ഷുഗര്‍നില എന്നിവ നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ഇത് സഹായകമാണത്രേ.

മൂന്ന്...

ഇടയ്ക്കിടെ വിശപ്പനുഭവപ്പെടുകയും എന്തെങ്കിലും കഴിക്കുകയും ചെയ്യുന്നവര്‍ക്കാണ് വണ്ണം കുറയ്ക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്. ഇത്തരക്കാര്‍ക്ക് ബ്ലാക്ക് കോഫിയെ ആശ്രയിക്കാവുന്നതാണ്. വിശപ്പിനെ മിതപ്പെടുത്തുന്നതിനും അതുവഴി ഭക്ഷണം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. 

നാല്...

ഗ്രീന്‍ കോഫി ബീന്‍സിനാണെങ്കില്‍ കൊഴുപ്പിനെ എരിച്ചുകളയാനുള്ള കഴിവ് കൂടുതലാണത്രേ. ഇതിനൊപ്പം തന്നെ കരളിനെ ജൈവികമായി വൃത്തിയാക്കിയെടുക്കാനും ഇതിന് കഴിയുന്നു. അങ്ങനെ അമിതമായ കൊഴുപ്പും മറ്റും പുറന്തള്ളാനും ഇത് സഹായിക്കുന്നു. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകിടക്കുന്നതാണ് വണ്ണം കൂടുന്നതിനുള്ള ഒരു പ്രധാന കാരണം.

അഞ്ച്...

ശരീരത്തില്‍ അധികമുള്ള ജലാംശവും തൂക്കത്തില്‍ ചിലപ്പോള്‍ വന്നേക്കാം. എന്നാലിത് താല്‍ക്കാലികമായ ഒരു പ്രശ്നം മാത്രമാണ്. എങ്കില്‍ക്കൂടിയും ഇതിനെ പരിഹരിക്കാനും ബ്ലാക്ക് കോഫിക്ക് സാധ്യമാണ്. ശരീരത്തില്‍ അധികമായിരിക്കുന്ന ജലാംശത്തെ പുറന്തള്ളാന്‍ ബ്ലാക്ക് കോഫി സഹായിക്കുന്നു.

Also Read:- വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇതാ ഏഴ് സൂപ്പര്‍ ഫുഡുകള്‍; ആരോഗ്യകരമായ ശരീരത്തിന് പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം. നിസാരമെന്ന് നാം കരുതുന്ന പല ഭക്ഷണങ്ങളും നമ്മുടെ ലൈംഗിക ശേഷി ഉയര്‍ത്തുന്നവയാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും അനാരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.  സെക്‌സ് മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ...Read More...

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം