​ഗ്രീൻ ടീ വെറും വയറ്റിൽ കുടിക്കാമോ; ന്യൂട്രീഷനിസ്റ്റ് പറയുന്നത്

By Web TeamFirst Published Jan 7, 2020, 5:46 PM IST
Highlights

ഗ്രീൻ ടീ വെറും വയറ്റിൽ കുടിക്കുന്ന ശീലം ഒഴിവാക്കണമെന്നാണ് ന്യൂട്രീഷനിസ്റ്റ് ഡോ. അഞ്ജു സൂദ് പറയുന്നത്. കാരണം ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കഫീൻ ഡീ ഹൈഡ്രേറ്റ് ഉണ്ടാക്കും. ഇത് വയറ്റിൽ ഗ്യാസ്ട്രിക് ആസിഡ് ഉത്പാദിപ്പിക്കുകയും വയറിന് പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

​ഗ്രീൻ ടീ പൊതുവെ ആരോ​ഗ്യത്തിന് നല്ലതാണെന്ന് പറയാറുണ്ട്. ശരീരഭാരം കുറയ്ക്കാനും മറ്റു ആരോഗ്യ ഗുണങ്ങൾക്കായും ഗ്രീൻ ടീയെ ആശ്രയിക്കുന്നവരും കുറവല്ല. ഗ്രീൻ ടീയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതാണ് ആരോഗ്യ ഗുണം നൽകുന്നത്. ​ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. അത് വഴി നിങ്ങളുടെ പൊണ്ണത്തടിയും കുടവയറും ഇല്ലാതാകുകയും ചെയ്യും.

​ഗ്രീൻ ടീ വെറും വയറ്റിൽ കുടിക്കുന്ന നിരവധി പേരുണ്ട്. ​ഗ്രീൻ ടീ വെറും വയറ്റിൽ കുടിക്കുന്ന ശീലം ഒഴിവാക്കണമെന്നാണ് ന്യൂട്രീഷനിസ്റ്റ് ഡോ. അഞ്ജു സൂദ് പറയുന്നത്. കാരണം ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കഫീൻ ഡീ ഹൈഡ്രേറ്റ് ഉണ്ടാക്കും. ഇത് വയറ്റിൽ ഗ്യാസ്ട്രിക് ആസിഡ് ഉത്പാദിപ്പിക്കുകയും വയറിന് പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. അത് കൊണ്ട് വെറും വയറ്റിൽ ഗ്രീൻ  ടീ കുടിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. അൾസർ പോലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഭക്ഷണത്തോടൊപ്പം ഗ്രീൻ ടീ കുടിക്കുന്നതിലൂടെ വൈറ്റമിൻ ബി 1 ആഗിരം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുകയും ബെറിബെറി എന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യും. അത് കൊണ്ട് വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ ഭക്ഷണത്തോടൊപ്പവും ഗ്രീൻ ടീ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് മെഡിക്കൽ സെന്ററിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 

ഗ്രീൻ ടീ സ്ഥിരമാക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ ആരോഗ്യ ഗുണങ്ങൾ നൽകുന്നതോടൊപ്പം തന്നെ അത് പ്രത്യാഘാതങ്ങളും നൽകുന്നുണ്ട്. അത് കൊണ്ട് അത്തരം അവസ്ഥകൾ ഏതൊക്കെയാണെന്ന് അറിഞ്ഞ് ഗ്രീൻ ടീ കുടിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഫലം കിട്ടണമെന്നില്ല. എന്ന് മാത്രമല്ല നിങ്ങളിൽ വലിയ തോതിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ അത് ഇടയാക്കുമെന്നും പഠനത്തിൽ പറയുന്നു.

click me!