രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പ്രഭാത ഭക്ഷണത്തോടൊപ്പം ഇവ കുടിക്കാം...

By Web TeamFirst Published Sep 26, 2020, 10:43 AM IST
Highlights

പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്.  പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണക്രമങ്ങള്‍ എന്തൊക്കെയാണ് ? പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണ്? 

പ്രമേഹം ഒരു ജീവിതശൈലിരോഗമാണ്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. രക്തത്തില്‍ 'ഗ്ലൂക്കോസി'ന്‍റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്ന് പറയുന്നത്.

പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്.  പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണക്രമങ്ങള്‍ എന്തൊക്കെയാണ് ? പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണ്? അങ്ങനെ വലിയ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഉയരുന്ന ചോദ്യങ്ങളിലൊന്നാണ് പ്രമേഹ രോഗികള്‍ക്ക് പാല്‍ കുടിക്കാമോ എന്നത്. 

പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിച്ചാൽ രണ്ട് ഗുണങ്ങള്‍ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഉന്മേഷത്തോടെയിരിക്കാനും പാൽ സഹായിക്കും. കാനഡയിലെ ഗ്വെല്‍ഫ് സർവകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനവും ഇക്കാര്യം വ്യക്തമാക്കുന്നു. 

 

പ്രഭാത ഭക്ഷണത്തോടൊപ്പം പാൽ കുടിക്കുന്നത് ആ ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും ഡയറി സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അന്നജം ധാരാളം  അടങ്ങിയ പ്രഭാത ഭക്ഷണത്തോടൊപ്പം പാൽ കുടിക്കുന്നത് ഉച്ചഭക്ഷണത്തിനു ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

 

Also Read: പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ആറ് പഴങ്ങള്‍...

പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

click me!