മുടികൊഴിച്ചിലുണ്ടോ...? തെെര് കൊണ്ടുള്ള ഈ ഹെയർ പാക്കുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ

By Web TeamFirst Published Sep 25, 2020, 3:27 PM IST
Highlights

ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് തെെര്. അത് കൊണ്ട് തന്നെ മുടിയെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാനും മുടിയ്ക്ക് ബലം കിട്ടാനും തെെര് മുടിയില്‍ തേച്ചുപിടിപ്പിക്കുന്നത് ​ഗുണം ചെയ്യും. 

ചര്‍മ്മസംരക്ഷണത്തിന് തെെര് ഉപയോ​ഗിക്കാറുണ്ട്. എന്നാൽ, ചർമ്മത്തിന് മാത്രമല്ല മുടി ആരോ​ഗ്യത്തോടെ വളരുന്നതിനും ഏറ്റവും നല്ലതാണ് തെെര്. മുടികൊഴിച്ചില്‍, താരന്‍, പേന്‍ ശല്യം എന്നിവ അകറ്റാന്‍ തെെര് തലയില്‍ തേച്ചുപിടിപ്പിക്കുന്നത് ഏറെ നല്ലതാണ്. 

തലയോട്ടിയ്ക്ക് ജലാംശം നിലനിർത്താൻ മാത്രമല്ല, മുടി കൊഴിച്ചിലിനും താരൻക്കെതിരെയും പോരാടാനും തൈര് ഏറെ സഹായകമാണ്. ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് തെെര്. അത് കൊണ്ട് തന്നെ മുടിയെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാനും മുടിയ്ക്ക് ബലം കിട്ടാനും തെെര് മുടിയില്‍ തേച്ചുപിടിപ്പിക്കുന്നത് ​ഗുണം ചെയ്യും. 

തെെര് ദിവസവും തലയില്‍ പുരട്ടുക മാത്രമല്ല ഒരു കപ്പ് തെെര് ദിവസവും കുടിക്കുന്നത് മുടിയ്ക്കും ചര്‍മ്മത്തിനും ഉത്തമമാണ്. മുടിയുടെ സംരക്ഷണത്തിന് വീട്ടില്‍ പരീക്ഷിക്കാവുന്ന തെെര് കൊണ്ടുള്ള ഹെയർ പാക്കുകളെ കുറിച്ചാണ് താഴേ പറയുന്നത്.

ഒന്ന്...

തെെര് 1 കപ്പ്, നെല്ലിക്ക ഉണക്കി പൊടിച്ചത് 2 ടീസ്പൂണ്‍, തേന്‍ ഇവയെല്ലാം കൂടി ഒരു ബൗളില്‍ നല്ല പോലെ മിക്സ് ചെയ്യുക. ശേഷം 10 മിനിറ്റ് മുടിയില്‍ തേച്ചുപിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാല്‍ ഒരു ഷാംപൂ ഉപയോ​ഗിച്ച്‌ കഴുകുക. മുടിയെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാന്‍ ഈ ഹെയര്‍ പാക്ക് വളരെ നല്ലതാണ്.

രണ്ട്...

അരകപ്പ് തെെരും ഒരു ടീസ്പൂൺ കടലമാവും ഒരു ടീസ്പൂൺ ഒലീവ് ഓയിലും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടാവുന്നതാണ്.

മൂന്ന്...

അരക്കപ്പ് തെെരിൽ ഒരു മുട്ടയുടെ വെള്ള ചേർത്ത് തലയോട്ടിയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 

മുടി സമൃദ്ധമായി വളരാന്‍ തേങ്ങാപ്പാൽ ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

click me!