Bad Cholesterol : ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

Web Desk   | Asianet News
Published : Feb 15, 2022, 09:55 PM ISTUpdated : Feb 15, 2022, 10:25 PM IST
Bad Cholesterol : ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

Synopsis

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഓട്സ് മിൽക്ക് വളരെ ഫലപ്രദമാണ്. പോഷകങ്ങൾ, വിറ്റാമിനുകൾ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ഹൃദ്രോഗ സാധ്യത കുറയ്ക്കുക തുടങ്ങി നിരവധി ഗുണങ്ങൾ ഇതിന് ഉണ്ടെന്ന് നിരവധി പഠനങ്ങൾ ഇതിനകം തെളിയിച്ചിട്ടുണ്ട്.

ഇന്നത്തെ കാലത്ത് പലരും പേടിക്കുന്നൊരു ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ (Cholesterol). രണ്ട് തരത്തിലുള്ള കൊളസ്ട്രോളുണ്ട്. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറയ്ക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം.

ഹൈഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ HDL എന്നറിയപ്പെടുന്നത് നല്ല കൊളസ്ട്രോൾ ആണ്. അതായത് കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയ കൊളസ്ട്രോൾ. ഇത് ശരീരത്തിന് ആവശ്യമാണ്‌. കൊളസ്ട്രോൾ കുറയ്ക്കാൻ ചില പാനീയങ്ങൾ നിങ്ങളെ സഹായിക്കുന്നു...

ഒന്ന്...

ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ഗ്രീൻ ടീ. ഇതിൽ കാറ്റെച്ചിനുകളും മറ്റ് ആന്റിഓക്സിഡന്റ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. ഗ്രീൻ ടീ കുടിക്കുന്നത് എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 

രണ്ട്...

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഓട്സ് മിൽക്ക് വളരെ ഫലപ്രദമാണ്. പോഷകങ്ങൾ, വിറ്റാമിനുകൾ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ഹൃദ്രോഗ സാധ്യത കുറയ്ക്കുക തുടങ്ങി നിരവധി ഗുണങ്ങൾ ഇതിന് ഉണ്ടെന്ന് നിരവധി പഠനങ്ങൾ ഇതിനകം തെളിയിച്ചിട്ടുണ്ട്.

മൂന്ന്...

തക്കാളിയിൽ ലൈക്കോപീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ലിപിഡിന്റെ അളവ് മെച്ചപ്പെടുത്തുകയും "മോശം" എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. കൂടാതെ, തക്കാളി ജ്യൂസാക്കി മാറ്റുന്നത് അവയുടെ ലൈക്കോപീൻ ഉള്ളടക്കം വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

നാല്...

പല സരസഫലങ്ങളിലും ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച്, സരസഫലങ്ങളിലെ ശക്തമായ ആന്റിഓക്‌സിഡന്റ് ഏജന്റായ ആന്തോസയാനിനുകൾ കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

കാപ്പി കഴിക്കുമ്പോള്‍ സത്യത്തില്‍ 'എനര്‍ജി' കൂടുമോ?

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം