ഉച്ചയ്ക്ക് മുമ്പ് തന്നെ ഒരു ക്ഷീണമോ, വിരസതയോ തോന്നിയാല്‍ അപ്പോഴും ഒരു കപ്പ് കാപ്പിയോ ചായയോ കഴിക്കുന്നവരുണ്ട്. ഊണിന് ശേഷം വൈകുന്നേരമാകുമ്പോഴേക്കും, അതുപോലെ സന്ധ്യക്കും എന്തിന് രാത്രിയില്‍ വരെ തളര്‍ച്ച തോന്നിയാല്‍ 'എനര്‍ജി'ക്ക് വേണ്ടി കാപ്പിയോ ചായയോ കഴിക്കുന്നവര്‍ ഏറെയാണ്

ദിവസവും ഉറക്കമുണര്‍ന്നയുടന്‍ ( Bed Coffee ) തന്നെ ഒരു കപ്പ് കാപ്പിയിലോ ചായയിലോ തുടക്കം കുറിക്കുന്നവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാവിലെ ഉണര്‍ന്നയുടന്‍ ഒരു ഗ്ലാസ് വെള്ളം ( Drinking Water ) കുടിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം കെട്ടോ... 

ഇനി, ദിവസം തുടങ്ങിക്കഴിഞ്ഞിട്ടോ? ഉച്ചയ്ക്ക് മുമ്പ് തന്നെ ഒരു ക്ഷീണമോ, വിരസതയോ തോന്നിയാല്‍ അപ്പോഴും ഒരു കപ്പ് കാപ്പിയോ ചായയോ കഴിക്കുന്നവരുണ്ട്. ഊണിന് ശേഷം വൈകുന്നേരമാകുമ്പോഴേക്കും, അതുപോലെ സന്ധ്യക്കും എന്തിന് രാത്രിയില്‍ വരെ തളര്‍ച്ച തോന്നിയാല്‍ 'എനര്‍ജി'ക്ക് വേണ്ടി കാപ്പിയോ ചായയോ കഴിക്കുന്നവര്‍ ഏറെയാണ്. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കാപ്പിയോ ചായയോ കഴിക്കുമ്പോള്‍ നമുക്ക് 'എനര്‍ജി' ഉണ്ടാകുന്നുണ്ടോ? കാപ്പിയുടെ കാര്യം മാത്രമെടുക്കാം. കാപ്പി കുടിക്കുമ്പോള്‍ അധികമായി 'എനര്‍ജി' അഥവാ ഊര്‍ജ്ജം ഉത്പാദിപ്പിക്കപ്പെടുന്നില്ലെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ പറയുന്നത്.

കാപ്പി കുടിക്കുമ്പോള്‍ ഉണര്‍വ് ആണുണ്ടാകുന്നതത്രേ. അതോടെ നമുക്ക് ഉന്മേഷം തോന്നുകയാണ് സംഭവിക്കുന്നത്. അല്ലാതെ യഥാര്‍ത്ഥത്തില്‍ കാപ്പി പുതുതായി ഊര്‍ജ്ജം നല്‍കുന്നില്ല. ഇനി എങ്ങനെയാണ് ഇത്തരത്തില്‍ ഉന്മേഷം തോന്നിപ്പിക്കുന്നതിലേക്ക് നമ്മെ കാപ്പിയെത്തിക്കുന്നതെന്നും പൂജ വിശദീകരിക്കുന്നു. 

നമ്മുടെ തലച്ചോറിന് 'അഡിനോസിന്‍' എന്ന പ്രകൃതിദത്തമായ സംയുക്തം സ്വീകരിക്കുവാനായി പ്രത്യേകം ഭാഗങ്ങളുണ്ട്. രക്തക്കുഴലുകള്‍ വിശാലമാക്കാനും അവയെ 'റിലാക്‌സ്' ചെയ്യിക്കാനും കഴിവുള്ള ഘടകമാണ് 'അഡിനോസിന്‍'. ദിവസത്തില്‍ മണിക്കൂറുകളോളം കടന്നുപോകുമ്പോള്‍ നമുക്ക് ഉറക്കം തൂങ്ങുന്നതായി തോന്നുന്നു. 'അഡിനോസിന്‍' സ്വീകരിക്കാനുള്ള തലച്ചോറിന്റെ ഭാഗങ്ങള്‍ മുഴുവന്‍ അത് സ്വീകരിച്ചുകഴിയുമ്പോള്‍ ആണേ്രത ഇത് സംഭവിക്കുന്നത്. 

ഈ സമയത്ത് നമ്മള്‍ കാപ്പി കഴിക്കുമ്പോള്‍, കാപ്പിയിലടങ്ങിയിരിക്കുന്ന 'അഡിനോസി'ന് സമാനമായിട്ടുള്ള 'കഫീന്‍' തലച്ചോറില്‍ 'അഡിനോസിന്' വേണ്ടി കാത്തുനില്‍ക്കുന്ന സ്വീകര്‍ത്താക്കളിലേക്ക് എത്തുന്നു. ശരീരം ഇതിന് അനുസരിച്ച് തലച്ചോറിനായി കൂടുതല്‍ 'അഡിനോസിന്‍' സ്വീകര്‍ത്താക്കളെ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെ അതുവഴി നമുക്ക് ഉണര്‍വും ഉന്മേഷവും തോന്നുന്നു. 

എന്നാല്‍ എല്ലാവരിലും ഈ പ്രക്രിയകള്‍ ഒരുപോലെയല്ല പ്രവര്ത്തിക്കുന്നതെന്നും പൂജ ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ടാണ് ചിലര്‍ക്ക് കാപ്പി കഴിച്ചാല്‍ പിന്നീട് ഉറക്കം നഷ്ടപ്പെടുന്നതും ചിലര്‍ക്ക് അത് പ്രശ്‌നമല്ലാതാകുന്നതുമത്രേ.

View post on Instagram

Also Read:- അസിഡിറ്റിയെ തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ...

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ നിങ്ങളറിയേണ്ട ചിലത്. പല ഡയറ്റ് പ്ലാനുകളും പരീക്ഷിച്ച് പരാജയപ്പെട്ടവരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വ്യായാമം അടക്കമുള്ള ജീവിതരീതികളിലും മാറ്റം വരുത്തേണ്ടി വരാം. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയും വേണം. രാവിലെ ഉണർന്നത് മുതൽ തന്നെ ഇക്കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താം.... Read More...അസിഡിറ്റിയെ തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ...