വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കണോ? ഈ പാനീയങ്ങൾ സഹായിക്കും

Published : Jan 07, 2023, 01:56 PM IST
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കണോ? ഈ പാനീയങ്ങൾ സഹായിക്കും

Synopsis

വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് കാരണമാകും. കുടവയര്‍ വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല. ഹൃദ്രോഗം, ടൈപ്പ്-2 പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ചിലതരം അര്‍ബുദങ്ങള്‍, പക്ഷാഘാതം എന്നിങ്ങനെ പല രോഗങ്ങളിലേക്കും നയിക്കാവുന്ന ഗുരുതര ആരോഗ്യ പ്രശ്നമാണിത്.

ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കുക എന്നത് പലരെയും സംബന്ധിച്ചിടത്തോളം ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ്. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് കാരണമാകും. കുടവയർ വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല. ഹൃദ്രോഗം, ടൈപ്പ്-2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ചിലതരം അർബുദങ്ങൾ, പക്ഷാഘാതം എന്നിങ്ങനെ പല രോഗങ്ങളിലേക്കും നയിക്കാവുന്ന ഗുരുതര ആരോഗ്യ പ്രശ്നമാണിത്. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

നാരങ്ങ വെള്ളം...

വിറ്റാമിൻ സിയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് നാരങ്ങ. ഇതിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. നാരങ്ങ വെള്ളത്തിൽ അൽപം വെള്ളരിക്ക കൂടി ചേർക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ നാരങ്ങ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നാരങ്ങയ്ക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും അതുവഴി കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കുന്നു. 

പെരുംജീരകം വെള്ളം...

പെരുംജീരകം വെള്ളം ഭാരം കുറയ്ക്കാൻ മാത്രമല്ല ദഹനം എളുപ്പമാക്കാനും മികച്ചതാണ്. അവശ്യ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ പെരുംജീരകം ചായ മലബന്ധം, വയറുവേദന എന്നിവയിൽ നിന്ന് മുക്തി നേടാനും  മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. 

നെല്ലിക്ക ജ്യൂസ്...

സമൃദ്ധമായ പോഷക ഗുണങ്ങൾക്കും ഔഷധ ഗുണങ്ങൾക്കും പേരുകേട്ടതാണ് നെല്ലിക്ക. മെറ്റബോളിസവും ദഹനവും വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നെല്ലിക്കയിൽ ആൽക്കലൈൻ സ്വഭാവം സിസ്റ്റത്തെ മായ്‌ക്കാനും കുടലിന്റെ ആരോഗ്യം ശക്തിപ്പെടുത്താനും ഉപാപചയ പ്രവർത്തനങ്ങൾ സന്തുലിതമാക്കാനും സഹായിക്കുന്നു.

തക്കാളി ജ്യൂസ്...

ഇന്ത്യൻ അടുക്കളകളിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പച്ചക്കറികളിൽ ഒന്നാണ് തക്കാളി. സ്വാഭാവികമായും മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ലൈക്കോപീൻ സംയുക്തങ്ങളുടെ പ്രധാന ഉറവിടമാണ് തക്കാളി. തക്കാളി ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

​ഗ്രീൻ ടീ...

ശരീരത്തിലെ മെറ്റബോളിസത്തെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ ഗുണം ചെയ്യും. ഗ്രീൻ ടീയിൽ കഫീനും ആന്റിഓക്‌സിഡന്റായ കാറ്റെച്ചിൻ എന്ന ഒരു തരം ഫ്ലേവനോയ്ഡും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് സംയുക്തങ്ങൾക്കും മെറ്റബോളിസം വേഗത്തിലാക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ