miscarriage| അബോർഷൻ തടയാനുള്ള മരുന്നുകൾ, തുടർന്ന് ജനിക്കുന്ന ശിശുക്കളിൽ കാൻസറിന്‌ കാരണമാവുന്നു; പഠനം

By Web TeamFirst Published Nov 11, 2021, 11:39 AM IST
Highlights

ഹ്യൂസ്റ്റണിലെ ടെക്സസ് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിന്റെ കണ്ടെത്തലുകൾ 'അമേരിക്കൻ ജേണൽ ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അബോർഷൻ (abortion) തടയാനായി ഉപയോഗിക്കുന്ന മരുന്നുകൾ തുടർന്ന് ജനിക്കുന്ന ശിശുക്കളിൽ കാൻസർ (cancer) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം.  ഹ്യൂസ്റ്റണിലെ ടെക്സസ് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിന്റെ കണ്ടെത്തലുകൾ 'അമേരിക്കൻ ജേണൽ ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

17-OHPC എന്ന മരുന്ന് 1950 കളിലും 1960 കളിലും സ്ത്രീകൾ പതിവായി ഉപയോഗിച്ചിരുന്നു. അകാല ജനനം തടയാൻ സ്ത്രീകൾക്ക് ഇന്നും ഈ മരുന്ന് ഡോക്ടർമാർ നിർദ്ദേശിക്കപ്പെടുന്നു. ഗർഭാവസ്ഥയിൽ ഗർഭപാത്രം വളരാൻ പ്രോജസ്റ്ററോൺ സഹായിക്കുന്നു. കൂടാതെ ഗർഭം അലസലിലേക്ക് നയിച്ചേക്കാവുന്ന നേരത്തെയുള്ള സങ്കോചങ്ങളിൽ നിന്ന് തടയുന്നു.

' ഗർഭാവസ്ഥയിൽ ഈ മരുന്ന് കഴിക്കുന്ന സ്ത്രീകൾക്ക് കഴിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച്  തുടർന്ന് ജനിക്കുന്ന ശിശുക്കളിൽ കാൻസർ പിടിപെടാനുള്ള സാധ്യത ഇരട്ടിയാണ്...' -  പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷഷകൻ കെയ്റ്റ്ലിൻ സി മർഫി പറഞ്ഞു. യുടി ഹെൽത്ത് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ ഹെൽത്ത് പ്രൊമോഷൻ ആന്റ് ബിഹേവിയറൽ സയൻസസ് വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറുമാണ് ഇദ്ദേഹം.

വൻകുടൽ കാൻസർ, പാൻക്രിയാറ്റിക് കാൻസർ, തൈറോയ്ഡ് കാൻസർ തുടങ്ങി നിരവധി അർബുദങ്ങൾ 1960 കളിലും അതിനുശേഷവും ജനിച്ചവരിൽ വർധിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണെന്ന് ആർക്കും അറിയില്ലായിരുന്നുവെന്ന് കെയ്റ്റ്ലിൻ പറഞ്ഞു.

1959 ലും 1967 ജൂണിനും ഇടയിൽ ഗർഭകാല പരിചരണം ലഭിച്ച സ്ത്രീകളിൽ നിന്നുള്ള ഡാറ്റ ഗവേഷകർ അവലോകനം ചെയ്തു. പഠനത്തിന് പങ്കെടുത്തവരിൽ 234 ​ഗർഭിണികൾ 17-OHPC-ന് വിധേയരായി. 65 ശതമാനം കാൻസറുകളും 50 വയസ്സിന് താഴെയുള്ള സ്ത്രീകളിലാണ് ഉണ്ടാകുന്നതെന്ന് കണ്ടെത്താനായതായി കെയ്റ്റ്ലിൻ പറഞ്ഞു.

17-OHPC എടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അദ്ദേഹം പറയുന്നു. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ 2020 ഒക്ടോബറിൽ ഈ മരുന്ന് വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

സ്റ്റിച്ച് പൊട്ടി; ഒരു കുഞ്ഞ് പുറത്തേയ്ക്ക് വന്നു; ആശങ്കയുടെ നിമിഷങ്ങളെ കുറിച്ച് ഡിംപിൾ

 

click me!