വരണ്ട ചർമ്മമാണോ പ്രശ്നം ? ഇതാ മൂന്ന് പൊടിക്കെെകൾ

Published : Jun 14, 2023, 10:02 PM IST
വരണ്ട ചർമ്മമാണോ പ്രശ്നം ? ഇതാ മൂന്ന് പൊടിക്കെെകൾ

Synopsis

വെളിച്ചെണ്ണ നല്ലൊരു മോയ്സ്ച്യുറൈസറാണ്. ഇളം ചൂടുള്ള വെളിച്ചെണ്ണ മുഖത്ത് പതിയെ മസാജ് ചെയ്യുക. എണ്ണ രാത്രി മുഴുവൻ നേരം ഇട്ടേക്കുക. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുക. വെളിച്ചെണ്ണയിൽ പ്രകൃതിദത്ത വിറ്റാമിനുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ ടാൻ നീക്കം ചെയ്യാൻ സഹായിക്കും. 

വരണ്ട ചർമ്മമാണോ നിങ്ങളുടേത്? വരണ്ട ചർമ്മമുള്ളവർക്ക് ചർമ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പല കാരണങ്ങൾ കൊണ്ടും ചർമ്മം വരണ്ടതാകാൻ സാധ്യതയുണ്ട്. അതിൽ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധർ പറയുന്നു. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. വരണ്ട ചർമ്മത്തിന് വീട്ടിലുണ്ട് ചില പ്രതിവിധികൾ...

ഒന്ന്...

ഒരു പഴത്തിൻറെ പൾപ്പും നന്നായി വിളഞ്ഞ അവോക്കാഡോയും അൽപം തേനും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. വരണ്ട ചർമ്മമുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു പാക്കാണിത്. അവോക്കാഡോ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു.

രണ്ട്...

വെളിച്ചെണ്ണ നല്ലൊരു മോയ്സ്ച്യുറൈസറാണ്. ഇളം ചൂടുള്ള വെളിച്ചെണ്ണ മുഖത്ത് പതിയെ മസാജ് ചെയ്യുക. എണ്ണ രാത്രി മുഴുവൻ നേരം ഇട്ടേക്കുക. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുക. വെളിച്ചെണ്ണയിൽ പ്രകൃതിദത്ത വിറ്റാമിനുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ ടാൻ നീക്കം ചെയ്യാൻ സഹായിക്കും. ചർമ്മത്തിൽ നിന്ന് ടാനിംഗ് നീക്കം ചെയ്യുന്നതിനു പുറമേ അണുബാധകളും ഫംഗസ് വളർച്ചയും തടയുന്നതിനും സഹായകമാണ്.

മൂന്ന്...

കറ്റാർവാഴ വരണ്ട ചർമ്മമുള്ളവർക്ക് കറ്റാർവാഴ മികച്ചതാണ്. വരണ്ട കൈകളിലോ കാലുകളിലോ കറ്റാർവാഴ ജെൽ പുരട്ടുക. കറ്റാർവാഴ ഒരു വൈറ്റമിൻ സമ്പുഷ്ടമായ ഒരു സസ്യമാണ്. കറ്റാർവാഴ ഒരു മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. വരണ്ട ചർമ്മത്തെ ശമിപ്പിക്കാൻ സഹായിക്കും. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്.

Read more പ്രമേഹരോ​ഗികൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം