
വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് അസ്ഥികളുടെ ആരോഗ്യം. അസ്ഥികളുടെ ആരോഗ്യം വഷളാകുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം. ശരിയായ രീതിയിലുള്ള ആഹാരക്രമവും വ്യായാമവും ചെയ്യുന്നതിലൂടെ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനാകും.
അസ്ഥികളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം കാൽസ്യം തന്നെയാണ്. കാൽസ്യത്തിന് പുറമേ ഫോസ്ഫറസ്, വിറ്റാമിൻ കെ എന്നിവയും എല്ലുകളെ ബലമുള്ളതാക്കുന്തിന് പ്രധാനമാണ്. അസ്ഥികളുടെ ആരോഗ്യം കുറയുന്നതിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ഓർത്തോപീഡിക്‌സ് & ജോയിൻ്റ് റീപ്ലേസ്‌മെൻ്റ് ലീഡ് കൺസൾട്ടൻ്റ് ഡോ ദേബാശിഷ് ചന്ദ പറയുന്നു.
അസ്ഥികളുടെ ആരോഗ്യം കുറയുന്നതിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ
ഒന്ന്
നേരിയ സമ്മർദത്തിൽ നിന്നുള്ള ഒടിവുകളോ പൊട്ടലുകളോ അസ്ഥികളുടെ ആരോഗ്യം മോശമാകുന്നതിൻ്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ്. ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ ബാധിച്ചാൽ എല്ലുകളെ വളരെ പെട്ടെന്ന് പൊട്ടുന്നതിന് കാരണമാകും.
രണ്ട്
വിട്ടുമാറാത്ത സന്ധിവേദനയാണ് മറ്റൊരു ലക്ഷണം. നട്ടെല്ല്, ഇടുപ്പ് എന്നിവിടങ്ങളിൽ പതിവായി സന്ധിവേദന അനുഭവപ്പെടുന്നത് അസ്ഥികളുടെ ബലം കുറയുന്നതിന്റെ പ്രാരംഭ ലക്ഷണമാണ് . ദുർബലമായ അസ്ഥികൾ സന്ധികളിൽ പിരിമുറുക്കവും വീക്കവും ഉണ്ടാക്കും. ഇത് അസ്വസ്ഥത ഉണ്ടാക്കും.
മൂന്ന്
പാദങ്ങളിലെ പേശികൾ ദുർബലമാകാൻ തുടങ്ങുമ്പോൾ ഏറെ നേരം നിൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും അസ്ഥികൾ എളുപ്പത്തിൽ പൊട്ടുകയും ചെയ്യും. ഇതും അസ്ഥികൾ ദുർബലമാകുന്നതിന്റെ മറ്റൊരു ലക്ഷണമാണ്.
നാല്
അസ്ഥികൾ ദുർബലമാകുമ്പോൾ കാണുന്ന മറ്റൊരു ലക്ഷണമാണ് നടുവേദന. ചെറിയ ജോലി ചെയ്താലും അരക്കെട്ട് ഭാഗത്ത് കഠിനമായ വേദന അനുഭവപ്പെടുന്നു. ഇത് ദുർബലമായ അസ്ഥികളുടെ ലക്ഷണമാണ്.
അസിഡിറ്റി മാറാൻ ഇവ കഴിച്ചാൽ മതി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam