
സ്തനത്തിലെ കോശങ്ങൾ പെരുകുകയും നിയന്ത്രണാതീതമായി വികസിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അർബുദമാണ് സ്തനാർബുദം. സമയബന്ധിതമായ സ്‌ക്രീനിംഗ് രോഗം നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സയ്‌ക്കും സഹായിക്കും.
35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ബ്രെസ്റ്റ് ക്യാൻസർ കൂടുതലായി കാണുന്നത്. വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കൽ എന്നീ കാര്യങ്ങൾ കൗമാര പ്രായത്തിൽ തന്നെ ശീലിച്ചാൽ സ്തനാർബുദ സാധ്യത ഒരു പരിധി വരെ ഒഴിവാക്കാനാകും.
സ്തനാർബുദം നേരത്തെ കണ്ട് പിടിക്കാനുള്ള ആദ്യപടിയാണ് സ്വയം പരിശോധന എന്നത്. എന്നാൽ ഇത് ഒരിക്കലും മാമോഗ്രാമിന് പകരമല്ല. സ്തനാർബുദം കണ്ടുപിടിക്കാൻ സഹായിക്കുന്ന മെഡിക്കൽ രീതിയാണ് മാമോഗ്രാം.ഇത് ചെയ്യുമ്പോൾ സ്തനങ്ങളിലെ വ്യതിയാനങ്ങളെല്ലാം കണ്ടുപിടിക്കാൻ കഴിയും. മാത്രമല്ല മാമോഗ്രാം ചെയ്യുന്നതിലൂടെ ക്യാൻസർ സാധ്യതകളും കണ്ടെത്താം. 40 വയസ്സിന് ശേഷം എല്ലാ വർഷവും മുടങ്ങാതെ മാമോഗ്രാം ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു.
സ്തനാർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
1. മുലക്കണ്ണിൽ വരുന്ന നിറവ്യത്യാസവും മാറ്റവും
2. സ്തനവലിപ്പത്തിലെ മാറ്റം.
3. മുലക്കണ്ണുകളിൽ നിന്നുള്ള സ്രവങ്ങൾ.
4. രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ കാണുക.
5. ലിംഫിന് സമീപത്ത് വേദന ഉണ്ടാകുന്നത്.
6. മുലക്കണ്ണ് ഭാഗത്തോ സ്തനത്തിലോ ചുവപ്പ് നിറം കാണുക.
7. വേദനയുള്ളതോ അല്ലാത്തതോ വിവിധ വലിപ്പത്തിലുള്ള മുഴകൾ, കല്ലിപ്പ് തുടങ്ങിയവ
8. സ്തനങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, വ്രണങ്ങൾ, കുത്തുകൾ പോലെയുള്ള പാടുകൾ.
9. കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകൾ, വീക്കം എന്നിവ
ഇന്ത്യയിലെ കൗമാരക്കാരിൽ ഈ ജീവിതശെെലി രോഗം വർദ്ധിച്ച് വരുന്നതായി പഠനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam