Asianet News MalayalamAsianet News Malayalam

Health Tips : അസിഡിറ്റി മാറാൻ ഇവ കഴിച്ചാൽ മതി

വയറ്റിൽ ആസിഡിന്റെ രൂപീകരണം കുറയ്ക്കുന്നതിനും ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും സഹായകമാകുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അസിഡിറ്റി തടയുന്നതിന് കഴിക്കാം ഈ ഭക്ഷണങ്ങൾ.

home remedies for acidity problem
Author
First Published Aug 5, 2024, 7:54 AM IST | Last Updated Aug 5, 2024, 7:54 AM IST

ഉദാസീനമായ ജീവിതശെെലിയിൽ ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ് അസിഡിറ്റി. ഉദര ഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വയറ്റിൽ ആസിഡിന്റെ രൂപീകരണം കുറയ്ക്കുന്നതിനും ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും സഹായകമാകുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അസിഡിറ്റി തടയുന്നതിന് കഴിക്കാം ഈ ഭക്ഷണങ്ങൾ.

അയമോദകം

വിവിധ ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ അയമോദകം വളരെ നല്ലതാണ്. ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണിത്. അയമോദകത്തിൽ അടങ്ങിയിട്ടുള്ള സജീവ എൻസൈമുകളും ബയോകെമിക്കൽ തൈമോളും വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സ​ഹായിക്കുന്നു. ഒരു ടേബിൾ സ്പൂൺ അയമോദകം വെള്ളത്തിൽ രാത്രി മുഴുവൻ മുക്കിവയ്ക്കാം. ശേഷം വെള്ളം കുടിക്കുക.

ആപ്പിൾ സിഡർ വിനാഗിരി (എസിവി)

ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ആമാശയത്തിലെ ആസിഡ് നിർവീര്യമാക്കി വയറിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ ഇത് സഹായിക്കുന്നു.

തുളസി വെള്ളം

രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് ദഹനം സുഗമമാക്കുന്നതിലൂടെ വയറിനെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകൾ അടങ്ങിയ തുളസി ഇലകൾ ദഹന പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.

 പെരുംജീരകം

 പെരുംജീരകം വെള്ളം പതിവായി കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് ​ഗുണം ചെയ്യുന്നു. ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്ത് കഴിക്കാം.

കരിക്കിൻ വെള്ളം

ആസിഡ് റിഫ്ലക്സ് ഉള്ളവർക്ക് കരിക്കിൻ വെള്ളം മികച്ച പാനീയമാണ്. തേങ്ങാവെള്ളം കുടിക്കുമ്പോൾ ശരീരത്തിന്റെ പിഎച്ച് അളവ് അസിഡിറ്റിയിൽ നിന്ന് അടിസ്ഥാനത്തിലേക്ക് മാറുന്നു. ആസിഡ് റിഫ്ലക്സ് നിയന്ത്രിക്കുന്നതിന് നിർണായകമായ പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകളുടെ ഗുണങ്ങളാണ് ഇതിന് കാരണം.

ഇഞ്ചി

ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ ഇഞ്ചി വെള്ളം സഹായിക്കും. ഇഞ്ചിയിലെ സ്വാഭാവിക ഘടകമായ ജിഞ്ചറോൾ ദഹനം എളുപ്പമാക്കുന്നു. 

സ്തനാർബുദത്തിന്റെ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
 

Latest Videos
Follow Us:
Download App:
  • android
  • ios