ഇവ ഉപയോ​ഗിച്ചാൽ മതി, മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ സഹായിക്കും

Published : Nov 21, 2022, 10:38 PM IST
ഇവ ഉപയോ​ഗിച്ചാൽ മതി, മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ സഹായിക്കും

Synopsis

മുഖക്കുരുവും എണ്ണമയമുള്ള ചർമ്മവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) ഗ്രീൻ ടീയിൽ സമ്പുഷ്ടമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 

മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇത് ചിലരിൽ വിഷാദം,അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്കും കാരണമാകാറുണ്ട്. ഈ പ്രശ്നം അകറ്റാൻ ആദ്യം ചെയ്യേണ്ടത് ചർമ്മം നന്നായി വൃത്തിയാക്കുക എന്നതാണ്. ചർമ്മ സുഷിരങ്ങൾ അടഞ്ഞുപോകാൻ സാധ്യതയുള്ള എല്ലാത്തരം എണ്ണയും അഴുക്കും നീക്കം ചെയ്യാൻ ക്ലെൻസർ സഹായിക്കും. മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കാൻ ക്രീമുകളും ഫേഷ്യലുകളും ഉപയോ​ഗിച്ച് മടുത്തവരാകും പലരും. ഇനി മുതൽ മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ...

ഒന്ന്...

മുഖക്കുരു കുറയ്ക്കാനും സുഖപ്പെടുത്താനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററിയാണ് ഐസിന്റെ മികച്ച ഗുണങ്ങളിലൊന്ന്. ചർമത്തിലെ ചുവപ്പും വീക്കവും കുറയ്‌ക്കാൻ സഹായിക്കും. ചുവന്ന തടിപ്പുള്ള ഭാഗത്ത് നേരിട്ട് ഒരു ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യുക. പത്ത് മിനിറ്റോളം ഇത് തുടരുക.

രണ്ട്...

മുഖക്കുരുവും എണ്ണമയമുള്ള ചർമ്മവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) ഗ്രീൻ ടീയിൽ സമ്പുഷ്ടമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ചർമത്തിന് വളരെ നല്ലതാണ്. ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഇതിനെ ഫലപ്രദമായ മുഖക്കുരു ചികിത്സയാക്കുന്നു. ഗ്രീൻ ടീയിലെ പോളിഫെനോളുകൾക്ക് ബാക്ടീരിയ ചർമ്മത്തിന് കേടുപാടുകൾ വരുത്തി അണുബാധകളെ ചെറുക്കാൻ കഴിയും. ഇത് മുഖക്കുരു നിയന്ത്രിക്കാൻ സഹായിക്കുന്നു. ചർമ്മത്തിൽ പുരട്ടുമ്പോൾ ഗ്രീൻ ടീ ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ കുറയ്ക്കുകയും മുഖക്കുരു ഇല്ലാത്ത ചർമ്മത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

മൂന്ന്...

തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിച്ച് തിളങ്ങാൻ സഹായിക്കുന്നു. പ്രോട്ടീൻ, കാൽസ്യം, വൈറ്റമിൻ ഡി എന്നിവ അടങ്ങിയ തൈര് ചർമ്മത്തിന് നിങ്ങളുടെ നിറം മെച്ചപ്പെടുത്തുന്നു. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു. തെെര് ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യുന്നത് ചർമ്മപ്രശ്നങ്ങൾ ഒരു പരിധി വരെ അകറ്റാൻ സഹായിക്കും. 

അകാലനര അകറ്റാൻ ഇതാ ചില ടിപ്‌സുകൾ

 

PREV
click me!

Recommended Stories

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
നിങ്ങൾ സോക്സ് ധരിച്ച് ഉറങ്ങാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ