Home Remedies for Indigestion : ദഹനപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...

By Web TeamFirst Published Aug 11, 2022, 10:01 PM IST
Highlights

ദഹനപ്രശ്‌നങ്ങളുള്ളവർ എരിവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ജങ്ക് ഫുഡുകൾ ദഹനപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പൂരിത കൊഴുപ്പ്, ഫുഡ് അഡിറ്റീവുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ഭക്ഷണത്തിൽ കൂടുതൽ പച്ചിലകൾ, വേവിച്ച ഭക്ഷണങ്ങൾ, എരിവ് കുറഞ്ഞ വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ഇത്  ദഹനവ്യവസ്ഥയെ ആരോ​ഗ്യമുള്ളതാക്കുന്നു.

സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, അമിതമായി ഭക്ഷണം കഴിക്കുക, എന്നിവ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ മൊത്തത്തിൽ തളർത്തുന്നതാണ്. ഇതിന്റെ ഫലമായി വയർ വീക്കം, ദഹനക്കേട്, വയറുവേദന, വയറിളക്കം, മറ്റ് വയർ സംബന്ധമായ പ്രശ്നങ്ങൾ  അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ശരീരം ആരോഗ്യകരമായിട്ടിരിക്കാൻ ദഹന പ്രക്രിയ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.

ദഹനപ്രശ്‌നങ്ങളുള്ളവർ എരിവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ജങ്ക് ഫുഡുകൾ ദഹനപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പൂരിത കൊഴുപ്പ്, ഫുഡ് അഡിറ്റീവുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ഭക്ഷണത്തിൽ കൂടുതൽ പച്ചിലകൾ, വേവിച്ച ഭക്ഷണങ്ങൾ, എരിവ് കുറഞ്ഞ വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ഇത്  ദഹനവ്യവസ്ഥയെ ആരോ​ഗ്യമുള്ളതാക്കുന്നു. 

നിങ്ങൾ കഴിക്കുന്നതും കുടിക്കുന്നതും കൂടാതെ ശരിയായ വ്യായാമമോ യോഗയോ പരിശീലിക്കുന്നതും ദഹനക്കേടിൽ നിന്ന് ശരീരത്തെ സുരക്ഷിതമായി നിലനിർത്തുന്നതിൽ പ്രധാനമാണ്. ദഹനപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഏറ്റവും ശുപാർശ ചെയ്യപ്പെടുന്ന യോഗ ആസനങ്ങളിലൊന്നാണ് സുപ്ത ബദ്ധ കോണാസന ആസന, ഇത് റിക്ലൈനിംഗ് ബൗണ്ട് ആംഗിൾ പോസ് എന്നും അറിയപ്പെടുന്നു. 

ശ്രദ്ധിക്കുക, ഇവ ഉപയോ​ഗിക്കുന്നത് കരൾ ക്യാൻസറിനുള്ള സാധ്യത നാലിരട്ടി വർദ്ധിപ്പിക്കുമെന്ന് പഠനം

ഇഞ്ചി, പുതിനയില, പെരുംജീരകം എന്നിവ അടങ്ങിയ വെള്ളം കുടിക്കുക. ജിഞ്ചറോൾ എന്ന സംയുക്തത്താൽ ഇഞ്ചി സമ്പന്നമാണ്. ഇത് ജിഐ ട്രാക്‌റ്റിലൂടെ ഭക്ഷണം നീക്കാൻ ദഹനസഹായമായി പ്രവർത്തിക്കുന്നു.

ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പുഷ്ടമായ ഉറവിടമാണ് ഉലുവ. ഇത് ശരീരത്തിൽ നിന്ന് അനാവശ്യവും ദോഷകരവുമായ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഉലുവയിൽ ഉള്ള ലൂബ്രിക്കറ്റിംഗ് സവിശേഷത ആമാശയത്തിലെയും കുടലിലെയും അസ്വസ്ഥതകൾ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുവാനായി ആഗ്രഹിക്കുന്നവർക്ക് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും സഹായകമാണ്.

ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഏലയ്ക്കയ്ക്ക് കഴിയും. ദഹനത്തിന് ഫലപ്രദമായ എൻസൈമുകളുടെ പ്രകാശനം സജീവമാക്കുന്നതിന് ഈ സുഗന്ധം ശരീരത്തെ സഹായിക്കുന്നു. മലബന്ധം, ദഹനക്കേട്, വായുകോപം തുടങ്ങിയ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് ഗുണം ചെയ്യും.

ദഹനാരോഗ്യത്തിന് ഇഞ്ചി മികച്ചതാണ്. വേദന ഒഴിവാക്കുന്ന രാസ സംയുക്തങ്ങൾ, ദഹനഗുണങ്ങൾ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കഴിവ് എന്നിവ ഇഞ്ചിക്കുണ്ട്. ഇവയെല്ലാം രോഗപ്രതിരോധവ്യവസ്ഥയെ കഠിനമായ ജലദോഷത്തിൽ നിന്നും ചുമയിൽ നിന്നും സംരക്ഷിക്കുന്നു. ഇഞ്ചി ചെറുതായി അരിഞ്ഞ് നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കാം. അതല്ലെങ്കിൽ ഇഞ്ചി ചേർത്ത ചായ കുടിക്കുന്നതും ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു.

ഉയർന്ന കൊളസ്ട്രോൾ ; കാലുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

 

click me!