Asianet News MalayalamAsianet News Malayalam

High cholesterol : ഉയർന്ന കൊളസ്ട്രോൾ ; കാലുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

പിഎഡി ബാധിതനായ ഒരാൾക്ക് കാലുകളിലോ കൈകളിലോ ആവശ്യത്തിന് രക്തം ലഭിക്കുന്നില്ല. നടക്കുമ്പോൾ കാലിൽ വേദന ഉണ്ടാകുന്നു. ഇതിനെ 'ക്ലോഡിക്ഷൻ' എന്നും അറിയപ്പെടുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ അവയവ ഇസ്കെമിയയിലേക്കും അക്യൂട്ട് ലിംബ് ഇസ്കെമിയയിലേക്കും നയിച്ചേക്കാം. 

signs of high cholesterol do not ignore these symptoms
Author
Trivandrum, First Published Aug 11, 2022, 8:17 PM IST

ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗങ്ങളുടെ ഏറ്റവും സാധാരണമായ അപകട ഘടകങ്ങളിലൊന്നാണ്. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുള്ള കോശങ്ങൾ സൃഷ്ടിക്കുന്നതിന് ശരീരത്തിന് ആവശ്യമായ ഒരു മെഴുക് പദാർത്ഥമാണ് കൊളസ്ട്രോൾ.

രക്തക്കുഴലുകളിൽ 'ചീത്ത' കൊളസ്ട്രോൾ അല്ലെങ്കിൽ ഫാറ്റി ഡിപ്പോസിറ്റുകളുടെ ആധിക്യം ഉണ്ടാകുമ്പോൾ അത് ധമനികളെ തടസ്സപ്പെടുത്തുന്നു. ഇത് ധമനികളിലൂടെ രക്തം ഒഴുകുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇത് കട്ടയായി മാറുകയും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

അനാരോഗ്യകരമായ ഭക്ഷണക്രമം, അധിക ശരീരഭാരം എന്നിവയുൾപ്പെടെ അനാരോഗ്യകരമായ ജീവിതശൈലി എന്നതിനെ തുടർന്ന് ഉയർന്ന കൊളസ്ട്രോൾ പിടിപെടാം. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ വിവിധ ലക്ഷണങ്ങൾ പ്രകടമാകാം. 

രക്തധമനികളുടെ ഭിത്തികളിൽ കൊഴുപ്പും കൊളസ്ട്രോളും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടുന്നതിനെ പ്ലാക്ക് എന്നും വിളിക്കുന്നു. ഈ ഫാറ്റി ഡിപ്പോസിറ്റുകളോ ഫലകങ്ങളോ ധമനികളിൽ അടഞ്ഞു കൂടാം. കാലുകൾ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സുഗമമായ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയോ തടയുകയോ ചെയ്യും. അത് രക്തം കട്ടപിടിക്കുകയും ചെയ്യാം.

ശ്രദ്ധിക്കുക, ഇവ ഉപയോ​ഗിക്കുന്നത് കരൾ ക്യാൻസറിനുള്ള സാധ്യത നാലിരട്ടി വർദ്ധിപ്പിക്കുമെന്ന് പഠനം

കാലുകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുക ചെയ്യുമ്പോൾ അത് പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. കൈകളിലേക്കും കാലുകളിലേക്കും രക്തയോട്ടം കുറയുന്നതിലേക്ക് നയിക്കുന്ന ഫലകങ്ങൾ അടിഞ്ഞുകൂടുന്നതിനാൽ ഇടുങ്ങിയ ധമനികളുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ് പെരിഫറൽ ആർട്ടറി ഡിസീസ് എന്ന് പറയുന്നത്.

പിഎഡി ബാധിതനായ ഒരാൾക്ക് കാലുകളിലോ കൈകളിലോ ആവശ്യത്തിന് രക്തം ലഭിക്കുന്നില്ല. നടക്കുമ്പോൾ കാലിൽ വേദന ഉണ്ടാകുന്നു. ഇതിനെ 'ക്ലോഡിക്ഷൻ' എന്നും അറിയപ്പെടുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ അവയവ ഇസ്കെമിയയിലേക്കും അക്യൂട്ട് ലിംബ് ഇസ്കെമിയയിലേക്കും നയിച്ചേക്കാം. 

കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നതുമായി PAD ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഇത് കാലിൽ ചില നിറവ്യത്യാസങ്ങൾക്ക് കാരണമാകും. കൃത്യസമയത്ത് കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്തില്ലെങ്കിൽ കാൽ വിളറിയതോ നീലയോ ആയി മാറാൻ തുടങ്ങും. കാലുകളിലേക്കുള്ള രക്തയോട്ടം കുറയുക ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

ഉയർന്ന കൊളസ്ട്രോൾ കണ്ടെത്തുന്നതിന് ലിപിഡ് പ്രൊഫൈൽ അല്ലെങ്കിൽ ലിപിഡ് പാനൽ എന്നറിയപ്പെടുന്ന രക്തപരിശോധന നടത്താം. പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണക്രമവും പതിവ് വ്യായാമവും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

ഒമിക്രോണിന്റെ പുതിയ വകഭേദം അപകടകാരിയോ? വിദ​ഗ്ധർ പറയുന്നത്

 

Follow Us:
Download App:
  • android
  • ios