Asianet News MalayalamAsianet News Malayalam

Liver Cancer : ശ്രദ്ധിക്കുക, ഇവ ഉപയോ​ഗിക്കുന്നത് കരൾ ക്യാൻസറിനുള്ള സാധ്യത നാലിരട്ടി വർദ്ധിപ്പിക്കുമെന്ന് പഠനം

ചില അടുക്കള പാത്രങ്ങളിലും ഭക്ഷണപ്പൊതികളിലും കാണപ്പെടുന്ന രാസവസ്തുക്കൾ ക്യാൻസറിനുള്ള സാധ്യത നാലിരട്ടി വർദ്ധിപ്പിച്ചേക്കാമെന്നും ​പഠനത്തിൽ പറയുന്നു. നോൺ-സ്റ്റിക്ക് അടുക്കള പാത്രങ്ങൾ, വാട്ടർപ്രൂഫ് വസ്ത്രങ്ങൾ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, ഷാംപൂ തുടങ്ങിയവയിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് സെന്റർ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു.

kitchen utensils can increase risk of liver cancer by four fold says report
Author
USA, First Published Aug 11, 2022, 5:54 PM IST

പല നിത്യോപയോഗ വസ്തുക്കളിലും ചില അടുക്കള പാത്രങ്ങളിലും അടങ്ങിയിരിക്കുന്ന സിന്തറ്റിക് രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് കരൾ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ലോസ് ഏഞ്ചൽസിലെ സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ചില അടുക്കള പാത്രങ്ങളിലും ഭക്ഷണപ്പൊതികളിലും കാണപ്പെടുന്ന രാസവസ്തുക്കൾ ക്യാൻസറിനുള്ള സാധ്യത നാലിരട്ടി വർദ്ധിപ്പിച്ചേക്കാമെന്നും ​പഠനത്തിൽ പറയുന്നു. നോൺ-സ്റ്റിക്ക് അടുക്കള പാത്രങ്ങൾ, വാട്ടർപ്രൂഫ് വസ്ത്രങ്ങൾ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ തുടങ്ങിയവയിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് സെന്റർ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു.

രാസവസ്തുക്കൾ ഉപയോ​ഗിക്കുന്ന ആളുകൾക്ക് കരൾ കാൻസറായ നോൺ-വൈറൽ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ ഉണ്ടാകാനുള്ള സാധ്യത 4.5 മടങ്ങ് കൂടുതലാണെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണം കഴിച്ചതിനുശേഷം ചെയ്യേണ്ട ഒരു കാര്യമിതാണ്

'PFOS (perfluorooctanesulfonic acid) എന്നറിയപ്പെടുന്ന രാസവസ്തു' മനുഷ്യരിലെ കരൾ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്ന ആദ്യത്തെ പഠനമാണിത്...'- സതേൺ കാലിഫോർണിയ സർവകലാശാലയിലെ പോസ്റ്റ്ഡോക്ടറൽ പണ്ഡിതനായ ഡോ. ജെസ്സി ഗുഡ്‌റിച്ച് പറഞ്ഞു.

കരൾ കാൻസർ ബാധിച്ച 50 പേരുടെയും അല്ലാത്ത 50 പേരുടെയും വിവരങ്ങൾ ഗവേഷകർ പഠിച്ചു. രോഗനിർണയത്തിന് മുമ്പ് ക്യാൻസർ രോഗികളുടെ രക്തസാമ്പിളുകൾ വിശകലനം ചെയ്യുകയും രോഗം ഒരിക്കലും വരാത്തവരുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഒടുവിൽ ക്യാൻസർ ബാധിച്ച ആളുകളുടെ രക്തത്തിൽ പലതരം രാസവസ്തുക്കൾ കണ്ടെത്തിയതായി ഡോ.ജെസ്സി പറഞ്ഞു.

പിഎഫ്ഒഎസ്, കരളിൽ പ്രവേശിക്കുമ്പോൾ ഉപാപചയ പ്രവർത്തനത്തിന് മാറ്റം വരുത്തുകയും ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ഈ അവസ്ഥ അനുഭവിക്കുന്ന ആളുകൾക്ക് കരൾ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

കരളിലെ കോശങ്ങളിൽ തുടങ്ങുന്ന ക്യാൻസറാണ് ലിവർ ക്യാൻസർ. കരളിൽ പല തരത്തിലുള്ള ക്യാൻസറുകൾ ഉണ്ടാകാം. കരൾ അർബുദത്തിന്റെ ഏറ്റവും സാധാരണമായ തരം ഹെപ്പറ്റോസെല്ലുലാർ കാർസിനോമയാണ്, ഇത് പ്രധാന തരം കരൾ കോശത്തിൽ (ഹെപ്പറ്റോസൈറ്റ്) ആരംഭിക്കുന്നു. 

ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് - വൻകുടൽ, ശ്വാസകോശം അല്ലെങ്കിൽ സ്തനം - തുടർന്ന് കരളിലേക്ക് പടരുന്ന ക്യാൻസറിനെ ലിവർ ക്യാൻസറിനേക്കാൾ മെറ്റാസ്റ്റാറ്റിക് ക്യാൻസർ എന്ന് വിളിക്കുന്നു. വിശപ്പില്ലായ്മ, ഛർദ്ദി,വയറുവേദന, പെട്ടെന്ന് ശരീരഭാരം കുറയുക,ബലഹീനതയും ക്ഷീണം എന്നിവ ലിവർ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. 

എച്ച്പിവി വാക്സിൻ പ്രായമായ സ്ത്രീകളിലെ സെർവിക്കൽ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുമെന്ന് പഠനം

Follow Us:
Download App:
  • android
  • ios