
നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ടൊരു ഭക്ഷണമുണ്ട്. മുട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ചൊരു ഭക്ഷണമാണ്. പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണമാണ് മുട്ട. മുട്ടയിലെ പ്രോട്ടീൻ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ പറയുന്നു. മുട്ടയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ബംഗ്ളൂരുവിലെ ക്ലൗഡ്നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ ന്യൂട്രീഷനിസ്റ്റ് സുകന്യ പൂജാരി പറയുന്നു. മുട്ടയിൽ കലോറി താരതമ്യേന കുറവാണ്. കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നുത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ബി വിറ്റാമിനുകൾ, സെലിനിയം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ (ല്യൂട്ടിൻ, സിയാക്സാന്തിൻ) എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങൾ മുട്ടയിൽ നിറഞ്ഞിരിക്കുന്നു. മുട്ട പോലുള്ള മുഴുവൻ ഭക്ഷണങ്ങളിൽ നിന്നും ധാരാളം പോഷകങ്ങൾ ലഭിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണയ്ക്കും. ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ സ്പൈക്കുകൾ കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മുട്ട കൊണ്ടുള്ള സാലഡ്...
പുഴുങ്ങിയ മുട്ട കൊണ്ടുള്ള സാലഡ്
വേണ്ട ചേരുവകൾ...
പുഴുങ്ങിയ മുട്ട 2 എണ്ണം
ചീര അര കപ്പ്
തക്കാളി 3 എണ്ണം
കാബേജ് അര കപ്പ് അരിഞ്ഞത്
ഒലിവ് ഓയിൽ 2 ടീസ്പൂൺ
നാരങ്ങ നീര് രണ്ട് ടീസ്പൂൺ
ചില്ലി ഫ്ലേക്സ് ½ ടീസ്പൂൺ
ഉണങ്ങിയ ഓറഗാനോ ½ ടീസ്പൂൺ
തുളസിയില ¼ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം..
ആദ്യം പുഴുങ്ങിയ മുട്ട ചെറിയ കഷ്ണങ്ങളാക്കുക. ചീര അരിഞ്ഞത്, ചെറി തക്കാളി പകുതിയാക്കി മുറിച്ചത് ഇവയെല്ലാം ഒരു ബൗളിലേയ്ക്ക് എടുക്കുക. ഇതിലേക്ക് മറ്റ് ചേരുവകൾ ചേർത്ത് യോജിപ്പിക്കുക. ശേഷം അവ നന്നായി ഇളക്കുക, സാലഡ് തയ്യാറായി...
Read more ഉരുളക്കിഴങ്ങിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ?