ഈ ഭക്ഷണം കഴിക്കൂ, വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കാം

By Web TeamFirst Published Feb 7, 2021, 1:46 PM IST
Highlights

ശരീരത്തിന് ഓരോ ദിവസവും ആവശ്യമായ വൈറ്റമിന്‍ ഡി പ്രദാനം ചെയ്യാന്‍ കൂണ്‍ കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിലെ വൈറ്റമിന്‍ ഡി തോത് ഉയരുമെന്ന് 'Food Science and Nutrition' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഇന്ന് വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. കുട്ടികളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും ഇതൊരു പ്രശ്‌നം തന്നെയാണ്. വെയില്‍ കൊള്ളുന്നത് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ നല്ലതാണ്. എന്നാല്‍ ശരീരത്തിന് ആവശ്യമുള്ളത്ര വൈറ്റമിന്‍ ഡി ലഭിക്കാന്‍ വെറുതേ വെയില്‍ കൊണ്ടത് കൊണ്ടു മാത്രമാകില്ല. വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങൾ പരാമവധി ഉൾക്കൊള്ളിക്കുക. 

ശരീരത്തിന് ഓരോ ദിവസവും ആവശ്യമായ വൈറ്റമിന്‍ ഡി പ്രദാനം ചെയ്യാന്‍ കൂണ്‍ കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിലെ വൈറ്റമിന്‍ ഡി തോത് ഉയരുമെന്ന് 'Food Science and Nutrition' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കൂണ്‍ കഴിക്കുന്നതിലൂടെ ഡയറ്ററി ഫൈബര്‍, കോപ്പര്‍, ഫോസ്ഫറസ്, സെലീനിയം, സിങ്ക്, റൈബോഫ്‌ളേവിന്‍, നിയാസിന്‍, കോളിന്‍ എന്നിവയുടെ തോത് ഉയരുമെന്ന് പഠനത്തില്‍ കണ്ടെത്തി. വാങ്ങിയ കൂണുകള്‍ കുറച്ച് മണിക്കൂറുകള്‍ വെയിലത്ത് വയ്ക്കുന്നതും അവയുടെ വൈറ്റമിന്‍ ഡി തോത് ഉയര്‍ത്താന്‍ സഹായകമാണെന്ന് ​ഗവേഷകർ പറയുന്നു.

click me!