ആയിരം സ്ക്വാട്ട് ചെയ്ത് മന്ദിര ബേദി, വെെറലായി വീഡിയോ

Web Desk   | Asianet News
Published : Feb 07, 2021, 01:10 PM ISTUpdated : Feb 07, 2021, 01:29 PM IST
ആയിരം സ്ക്വാട്ട് ചെയ്ത് മന്ദിര ബേദി, വെെറലായി വീഡിയോ

Synopsis

വീട്ടിൽ ആയിരം സ്ക്വാട്ട് ചെയ്യുന്ന വീഡിയോ ആണ് മന്ദിര ബേദി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രിന്റഡ് ഹാൾട്ടർ നെക്ക് സ്പോർട്സ് ബ്രായും മാച്ചിങ് യോഗ പാന്റും ധരിച്ചാണ് താരം വർക്ക്ഔട്ട് ചെയ്യുന്നത്.

ബോളിവുഡ് താരം മന്ദിര ബേദി ഫിറ്റ്നസുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ദിവസവും ആയിരം സ്ക്വാട്ട് ചെയ്യുന്ന വീഡിയോയാണ് മന്ദിര ബേദി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

പ്രിന്റഡ് ഹാൾട്ടർ നെക്ക് സ്പോർട്സ് ബ്രായും മാച്ചിങ് യോഗ പാന്റും ധരിച്ചാണ് താരം വർക്ക്ഔട്ട് ചെയ്യുന്നത്. ലോക്ക്ഡൗൺ തുടങ്ങിയതിൽ പിന്നെ വീട്ടിൽ തന്നെയാണ് വർക്കൗട്ടുകൾ ചെയ്യുന്നത്. ജിം ഉപകരണങ്ങളൊന്നുമില്ലാതെ വീട്ടിൽ തന്നെയാണ് താരത്തിന്റെ വർക്കൗട്ട്.

This is what #1000squats look like!! I woke up this morning with 1000 Squats on my mind! Dontchya wish your girlfriend could Squat like me!!? I do #giveasquat ! #reelkarofeelkaro #reelitfeelit (sic).” എന്ന അടിക്കുറിപ്പോടെയാണ് മന്ദിര ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

സ്ക്വാട്ട് ചെയ്യുന്നത്  ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. തുടയിലെ പേശികൾ, അടിവയർ, മുട്ടിന് താഴെയുള്ള കാലിലെ പേശികൾ എന്നിവയ്ക്ക് ശരിയായ വ്യായാമം നൽകുന്നു. തുടക്കത്തിൽ, 3 സെറ്റ് സാധാരണ സ്ക്വാട്ട് ചെയ്തുകൊണ്ട് ആരംഭിക്കുക, ഓരോ സെറ്റിലും 15 ആവർത്തനങ്ങൾ ഉൾപ്പെടുന്നു.

 

PREV
click me!

Recommended Stories

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ
സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ