
കണ്ണിന്റെ ആരോഗ്യം വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ്. കണ്ണിന്റെ ആരോഗ്യത്തിന് മുൻഗണന നൽകുകയും നല്ല കാഴ്ച നിലനിർത്താൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.
ചില പോഷകങ്ങളും വൈറ്റമിനുകളുമായ എ, സി, ഒമേഗഫാറ്റി ആസിഡുകൾ, സിങ്ക് എന്നിവയെല്ലാം തിമിരം, പ്രായമാകുമ്പോഴുണ്ടാകുന്ന മക്യുലാർ ഡീജനറേഷൻ തുടങ്ങിയ നേത്രരോഗങ്ങളിൽ നിന്നു സംരക്ഷണമേകും. കണ്ണിനായി കഴിക്കാം ചില ഈ ഭക്ഷണങ്ങൾ...
ഒന്ന്...
കാരറ്റിൽ ബീറ്റാ കരോട്ടിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ബീറ്റാ കരോട്ടിൻ, കണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കുന്നതോടൊപ്പം രോഗങ്ങളും അണുബാധകളും വരാതെ തടയുന്നു.
രണ്ട്...
പലതരം വിത്തുകൾ കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്. സൺഫ്ലവർ സീഡ്സ്, മത്തങ്ങാക്കുരു, ഫ്ലാക്സ് സീഡ്സ്, ചിയ വിത്ത് ഇവയിലെല്ലാം ഒമേഗ 3, വൈറ്റമിൻ ഇ ഇവ ധാരാളമുണ്ട്.
മൂന്ന്...
ഓറഞ്ചുകളിലും മറ്റ് സിട്രസ് പഴങ്ങളിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. തിമിരത്തിന്റെ വികാസത്തെയും മറ്റ് വിറ്റാമിനുകളും പോഷകങ്ങളും ചേർന്ന് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനെ ചെറുക്കാൻ ഇതിന് കഴിയും.
നാല്...
കാഴ്ചശക്തി കൂട്ടുന്നതിന് പ്രധാനിയാണ് പച്ചനിറത്തിലുള്ള ഇലക്കറികൾ. പച്ചച്ചീര, കേൽ തുടങ്ങിയവയിലെല്ലാം ല്യൂട്ടിൻ, സീസാന്തിൻ തുടങ്ങിയവ ധാരാളമുണ്ട്. കാഴ്ചയെ സഹായിക്കുന്ന വിറ്റാമിനുകൾ അവയിൽ കൂടുതലാണ്.
അഞ്ച്...
പ്രോട്ടീനും ധാരാളമായി പയർവർഗങ്ങളിൽ അടങ്ങിയിട്ടുണ്ട്. പൂരിതകൊഴുപ്പുകൾ ഇല്ലാത്തതിനാലും നാരുകൾ ധാരാളം അടങ്ങിയതിനാലും കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് പയർവർഗങ്ങൾ. വാൾനട്ട്, കശുവണ്ടി, നിലക്കടല, ബദാം എന്നിവയിൽ ഒമേഗ 3 യും വൈറ്റമിൻ ഇ യും ഉള്ളതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
മുടിയില്‍ നര കയറുന്നത് തടയാനും മുടി തിളങ്ങാനും ഈ വെജിറ്റബിള്‍ ജ്യൂസ്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam