
തിരക്കേറിയ ജീവിതത്തിലൂടെ കടന്നു പോവുകയാണ് നമ്മളിൽ പലരും. അത് കൊണ്ട് തന്നെ പല ആളുകളിലും കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു. ഇത്തരം സമ്മർദ്ദവും പിരിമുറുക്കവുമെല്ലാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഇത് ആരോഗ്യത്തെ പോലും പ്രതികൂലമായി ബാധിച്ചേക്കാം.
ക്ഷീണം, ഏകാഗ്രത നഷ്ടമാകുന്ന അവസ്ഥ, തലവേദന, വിശപ്പ് നഷ്ടപ്പെടുന്നതോ കൂടുതൽ ആകുന്നതോ ആയ അവസ്ഥ, മാനസികാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ എന്നിവയെല്ലാം സമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്മർദ്ദം കുറയ്ക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നറിയാം....
ഒന്ന്...
വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടമാണ് സിട്രസ് പഴങ്ങൾ, ഇത് സമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. വർദ്ധിച്ച കോർട്ടിസോളിന്റെ അളവ് തടയുന്നതിലൂടെ വൈറ്റമിൻ സി ശാരീരികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
എപ്പോഴും ക്ഷീണമാണോ? ശ്രദ്ധിക്കൂ, ഈ പോഷകത്തിന്റെ കുറവുകൊണ്ടാകാം
രണ്ട്...
ബ്ലൂബെറീസ്, റാസ്‌ബെറീസ്, ബ്ലാക്ക്‌ബെറീസ്, സ്‌ട്രോബെറീസ് എന്നിവയെല്ലാം ആന്റി ഓക്‌സിഡന്റുകൾ കൊണ്ട് സമ്പുഷ്ടമാണ്. തലച്ചോറിലെ കോശങ്ങളുടെ കേടുപാടുകൾ തീർക്കാൻ ഇവ ഏറെ സഹായകമാണ്. ഇതോടൊപ്പം തന്നെ വിഷാദവും ഉത്കണ്ഠയും കുറയ്ക്കാനും ഇവയ്ക്ക് കഴിവുണ്ട്.
മൂന്ന്....
ഒമേഗ -3 കൊഴുപ്പുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദം മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ഉത്കണ്ഠ നിയന്ത്രിക്കുന്നതിനുമായി ഗുണകരമാണ്. കൊഴുപ്പുള്ള മത്സ്യം, വാൾനട്ട്, ഫ്ളാക്സ് സീഡുകൾ എന്നിവ ഈ ആരോഗ്യകരമായ കൊഴുപ്പിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്.
നാല്...
കുർകുമിൻ എന്ന ബയോ ആക്റ്റീവ് സംയുക്തം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. സന്തോഷകരമായ ഹോർമോണായ സെറോടോണിൻ, ഡോപാമൈൻ എന്നിവ വർദ്ധിപ്പിക്കുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
അഞ്ച്...
ആരോഗ്യകരമായ അവശ്യ ആസിഡുകളാൽ സമ്പന്നമാണ് അവോക്കാഡോ. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു.
ആറ്...
സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഡാർക്ക് ചോക്ലേറ്റ്. മാനസിക പിരിമുറുക്കം,പെട്ടെന്നുണ്ടാകുന്ന ദേഷ്യം, എന്നിവ നിയന്ത്രിക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam