രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; കുഞ്ഞുങ്ങളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Web TeamFirst Published Aug 12, 2022, 9:41 PM IST
Highlights

ശ്വാസംമുട്ടൽ, ശബ്ദം പുറത്തുവരാതിരിക്കൽ, ശരീരത്തിൽ നീലനിറം, പേടിച്ച മുഖഭാവം, തൊണ്ടയിൽ മുറുകെ പിടിക്കൽ എന്നിവ എന്തെങ്കിലും വിഴുങ്ങിയതിന്റെ ലക്ഷണമാവാം. അഞ്ച് വയസിന് താഴേയുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുക. 

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസ്സുകാരൻ മരിച്ച വാർത്ത നമ്മൽ അറിഞ്ഞതാണ്. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഒരുപാട് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ർ, നിലക്കടല, പോപ്പ് കോൺ പോലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് എപ്പോഴും പൊടിച്ച് തന്നെ നൽകുക. അല്ലാത്തപക്ഷം ചില സാഹചര്യങ്ങളിൽ ഇവ ശ്വാസനാളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. 

ശ്വാസംമുട്ടൽ, ശബ്ദം പുറത്തുവരാതിരിക്കൽ, ശരീരത്തിൽ നീലനിറം, പേടിച്ച മുഖഭാവം, തൊണ്ടയിൽ മുറുകെ പിടിക്കൽ എന്നിവ എന്തെങ്കിലും വിഴുങ്ങിയതിന്റെ ലക്ഷണമാവാം. അഞ്ച് വയസിന് താഴേയുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുക. കൈയിൽ കിട്ടുന്ന ചെറിയ സംഗതികളെന്തും വിഴുങ്ങാൻ ശ്രമിക്കുകയോ വായിലിട്ടുനോക്കുകയോ ചെയ്യുന്ന പ്രായമാണിത്. ശ്വാസനാളം ചെറുതായതിനാൽ അപകടസാധ്യത കൂടുതലും. ശ്വാസനാളം ഭാഗകമായോ പൂർണമായോ അടയാനിടയുണ്ട്. പൂർണമായി അടഞ്ഞാൽ ജീവന് തന്നെ ആപത്താണ്.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചിലത്...

ഒന്ന്...

അഞ്ച് വയസിന് താഴേയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കിൽ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. 

ക്യാൻസര്‍ സാധ്യത കൂടുതലും പുരുഷന്മാരിലോ? അറിയാം ഇതിന്‍റെ സത്യാവസ്ഥ

രണ്ട്...

കുട്ടികൾ ചെറിയ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുന്നുണ്ടെങ്കിൽ നമ്മളും കൂടെയിരിക്കാൻ ശ്രമിക്കുക.ആഹാരം കൊടുക്കുന്ന സമയത്ത് കാരറ്റ് ആണെങ്കിലോ അല്ലെങ്കിൽ വെള്ളരിക്ക അങ്ങനെയുള്ള ഭക്ഷണങ്ങൾ കൊടുക്കുകയാണെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് കൊടുക്കുക. അപ്പോൾ കുട്ടികൾക്ക് കഴിക്കാൻ എളുപ്പമായിരിക്കും. 

മൂന്ന്...

ചെറിയ കുട്ടികൾക്ക് പോപ്പ് കോൺ കൊടുക്കരുത്. കാരണം, അത് തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു. 

നാല്...

കപ്പലണ്ടി, ചിപ്സ് പോലുള്ള ഭക്ഷണങ്ങൾ ചെറുതായി പൊട്ടിച്ച് മാത്രം കൊടുക്കുക. അല്ലാതെ വരുമ്പോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. മാത്രമല്ല ബട്ടൺ, ബാറ്ററി പോലുള്ള സാധനങ്ങൾ അലക്ഷ്യമായി വീടുകളിൽ ഇടാതിരിക്കാൻ ശ്രമിക്കുക. 

അഞ്ച്...

കുട്ടികൾക്ക് വലിയ കഷണങ്ങളാക്കി പഴങ്ങൾ നൽകുന്നത് ഒഴിവാക്കുക. ചെറിയ ചെറിയ കഷണങ്ങളായി പഴങ്ങൾ മുറിച്ചു നൽകുന്നതാണ് നല്ലത്. ചോക്ലേറ്റുകൾ, മിഠായികൾ തുടങ്ങിയവയും സമാനമായ രീതിയിൽ ചെറിയ കഷണങ്ങളാക്കി വേണം നൽകാൻ. 

ആറ്...

പഴങ്ങൾക്ക് സമാനമായി, ബിസ്കറ്റും ചെറിയ കഷണങ്ങളായി മുറിച്ച് ആയിരിക്കണം കുഞ്ഞുങ്ങൾക്ക് നൽകേണ്ടത്. ഇതുവഴി ബിസ്ക്കറ്റ് കുഞ്ഞിന് തൊണ്ടയിൽ കുടുങ്ങാതെ എളുപ്പത്തിൽ വിഴുങ്ങാൻ സാധിക്കും.

ഏഴ്...

ഭക്ഷ്യ വസ്തുക്കൾക്ക് പുറമെ ബട്ടണുകൾ, പേനയുടെ ക്യാപ്, സ്റ്റേഷനറി സാധനങ്ങൾ, നാണയങ്ങൾ തുടങ്ങിയ ചെറിയ വസ്തുക്കൾ കുഞ്ഞുങ്ങളിൽ നിന്ന് അകറ്റി വയ്ക്കേണ്ട വസ്തുക്കളാണ്.

എപ്പോഴും ക്ഷീണമാണോ? ശ്രദ്ധിക്കൂ, ഈ പോഷകത്തിന്റെ കുറവുകൊണ്ടാകാം

click me!