Vitamin D Deficiency : എപ്പോഴും ക്ഷീണമാണോ? ശ്രദ്ധിക്കൂ, ഈ പോഷകത്തിന്റെ കുറവുകൊണ്ടാകാം
മനുഷ്യ ശരീരശാസ്ത്രത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ കുറവ് ലോകമെമ്പാടും വ്യാപകമാണ്. വിറ്റാമിൻ ഡിയുടെ അപര്യാപ്തത രോഗപ്രതിരോധ രോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, ക്ഷയം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഇല്ലാതിരിക്കുന്നത് ക്ഷീണം, സന്ധിവേദന, പേശിക്ക് ദുര്‍ബലത, മൂഡ് മാറ്റം, തലവേദന പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. എന്നാല്‍ ഇതിനെല്ലാം പുറമേ നാഡീവ്യൂഹപരമായ പ്രശ്നങ്ങള്‍ക്കും വൈറ്റമിന്‍ ഡി അപര്യാപ്തത കാരണമാകുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.
വിറ്റാമിൻ ഡിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ അഭാവത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് കാരണം ഇന്ത്യയിൽ വിറ്റാമിൻ ഡിയുടെ അപര്യാപ്തത കൂടുതലാണ്.
വിറ്റാമിന്‍ ഡിയുടെ അഭാവം മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്, അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങളിലേക്കും നയിക്കാം. വൈറ്റമിന്‍ ഡി അഭാവം വിഷാദരോഗത്തിലേക്കും നയിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു.
ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകളില്‍ വൈറ്റമിന്‍ ഡി സപ്ലിമെന്‍റുകളുടെ ഉപയോഗം അവരുടെ മൂഡ് മെച്ചപ്പെടുത്തിയതായി ജേണല്‍ ഓഫ് ഡയബറ്റിക്സ് റിസര്‍ച്ചില്‍ 2017ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു.
bone
വിറ്റാമിൻ ഡിയുടെ കുറവ് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിന് ഇടയാക്കും. ഇത് ഓസ്റ്റിയോപൊറോസിസിനും ഒടിവുകൾക്കും (ഒടിഞ്ഞ അസ്ഥികൾ) കാരണമാകും.
ക്ഷീണം, അസ്ഥി വേദന, പേശി വേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വിഷാദം പോലെയുള്ളവയാണ് വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. സൂര്യപ്രകാശം ഏൽക്കുന്നത് കുറയുക മുതൽ വാർദ്ധക്യം, വിട്ടുമാറാത്ത വൃക്കരോഗം എന്നി പല കാരണങ്ങൾ കൊണ്ട് വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകാറുണ്ട്.