നേർത്ത വരകളും ചുളിവുകളും കുറയ്ക്കണോ...? ഈ പഴം കഴിക്കൂ

Web Desk   | Asianet News
Published : Nov 21, 2020, 05:57 PM ISTUpdated : Nov 21, 2020, 06:00 PM IST
നേർത്ത വരകളും ചുളിവുകളും കുറയ്ക്കണോ...? ഈ പഴം കഴിക്കൂ

Synopsis

കൊളാജന്റെ മികച്ച ഉറവിടമാണ് മാമ്പഴം. മാത്രമല്ല, മാമ്പഴം കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും ഏറെ ​ഗുണകരമാണെന്ന് പഠനത്തിൽ പറയുന്നു. 

മാമ്പഴം കഴിക്കുന്നത് നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. കാലിഫോർണിയ സർവകലാശാലയിലെ  ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മാമ്പഴം മുഖത്തെ ചുളിവുകൾ അകറ്റാൻ മികച്ചതാണെന്ന് ​ഗവേഷകർ പറയുന്നു. ന്യൂട്രിയന്റ്സ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പഠനത്തിന്റെ ഭാ​ഗമായി 28 ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾകളോട്  അര കപ്പ് മാമ്പഴം ആഴ്ചയിൽ നാല് തവണ കഴിക്കാൻ ​ഗവേഷകർ നിർദേശിച്ചു. രണ്ട് മാസത്തിന് ശേഷം ഇവരിൽ ആഴത്തിലുള്ള ചുളിവുകൾ 23% കുറയുന്നത് കാണാനായെന്ന് യുസി ഡേവിസ് ഡിപ്പാർട്ട്മെന്റ് ഓഫ് ന്യൂട്രീഷ്യനിലെ ​ഗവേഷകൻ വിവിയൻ ഫാം പറഞ്ഞു.

കൊളാജന്റെ മികച്ച ഉറവിടമാണ് മാമ്പഴം. മാത്രമല്ല, മാമ്പഴം കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും ഏറെ ​ഗുണകരമാണെന്ന് പഠനത്തിൽ പറയുന്നു. 'കരോട്ടിനോയിഡുകൾ' (ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് ചെടികളുടെ പിഗ്മെന്റുകൾ), കൊളാജൻ നിർമ്മിക്കാൻ സഹായിക്കുന്ന മറ്റ് ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയുടെ ഗുണം ഇതിന് കാരണമാകാമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

അമിതവണ്ണം കുറയ്ക്കാന്‍ ഈ വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം; പഠനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

World Brain Tumour Day 2026: ബ്രെയിൻ ക്യാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും
പല്ലിലെ മഞ്ഞ നിറം അകറ്റാൻ ഇതാ ഏഴ് ഈസി ടിപ്സ്