Heart Health : ഈ പഴം ആഴ്ചയിൽ രണ്ട് തവണ കഴിക്കൂ, ഹൃദ്രോഗ സാധ്യത കുറയ്ക്കാം

Web Desk   | Asianet News
Published : Apr 01, 2022, 11:40 AM IST
Heart Health : ഈ പഴം ആഴ്ചയിൽ രണ്ട് തവണ കഴിക്കൂ,  ഹൃദ്രോഗ സാധ്യത കുറയ്ക്കാം

Synopsis

ഒരു കപ്പ് അല്ലെങ്കിൽ ഏകദേശം ഒരു അവാക്കാഡോ ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യത 16 ശതമാനം കുറയ്ക്കുന്നുവെന്നും കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത 21 ശതമാനം കുറവാണെന്നും ​ഗവേഷകർ കണ്ടെത്തി. 

ആഴ്ചയിൽ രണ്ട് അവാക്കാഡോ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഹാർവാർഡ് ടി എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ​ഗവേഷകരാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്.

അവാക്കാഡോ കഴിക്കാത്ത ആളുകളെ അപേക്ഷിച്ച് ആഴ്ചയിൽ ഒരു അവാക്കാഡോ കഴിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു. ഫൈബർ, അപൂരിത കൊഴുപ്പ്, തുടങ്ങി ഒട്ടേറെ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള പഴമാണ് അവാക്കാഡോ. ഈ ഘടകങ്ങളെല്ലാം ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.

ജീവിതശൈലിയും ആരോഗ്യ ഘടകങ്ങളും തമ്മിലുള്ള ബന്ധങ്ങൾ പഠനത്തിൽ ​ഗവേഷകർ പരിശോധിച്ചു. ഉയർന്ന കൊളസ്‌ട്രോൾ പോലുള്ള ഹൃദ്രോഗകാരണമായ ഘടകങ്ങളിൽ അവക്കാഡോ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മുമ്പ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 

അപൂരിത കൊഴുപ്പ് ആഹാരക്രമത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുമെന്നും ഹൃദ്രോഗങ്ങളെ തടയുന്നതിനുള്ള പ്രധാനപ്പെട്ട ഘടകമാണെന്നും പഠനത്തിൽ കണ്ടെത്താൻ കഴിഞ്ഞു... - പഠനത്തിന് നേതൃത്വം നൽകിയ ബോസ്റ്റണിലെ ഹാർവാഡ് ടി.എച്ച്. ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസറായ ലോറെന എസ്. പാചെക്കോ പറഞ്ഞു.

ഒരു കപ്പ് അല്ലെങ്കിൽ ഏകദേശം ഒരു അവാക്കാഡോ ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യത 16 ശതമാനം കുറയ്ക്കുന്നുവെന്നും കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത 21 ശതമാനം കുറവാണെന്നും ​ഗവേഷകർ കണ്ടെത്തി. 

അവാക്കാഡോകളിൽ കൂടുതൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അവാക്കാഡോകളിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

കഴിഞ്ഞ 20 വർഷത്തിനിടെ യു.എസിൽ അവക്കാഡോ ഉപഭോഗം കുത്തനെ വർധിച്ചുവെന്ന് യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രിക്കൾച്ചറലിന്റെ കണക്കുകൾ വ്യക്തമാക്കുന്നുവെന്നും അതിനാൽ ഇത് ശ്രദ്ധേയമായ കണ്ടെത്തലാണെന്നും ​ഗവേഷകർ കൂട്ടിച്ചേർത്തു.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ അവാക്കാഡോ...

ദിവസവും ഒരു അവാക്കാഡോ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം. ഇല്ലിനോയിസ് സർവ്വകലാശാലയിലെ ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. നാരുകൾ അടങ്ങിയ ആരോഗ്യകരമായ പഴവർ​ഗമാണ് അവോക്കാഡോ. 

അവോക്കാഡോ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സ​ഹായിക്കുന്നു. മാത്രമല്ല, ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഒരു ഇടത്തരം അവോക്കാഡോയിൽ ഏകദേശം 12 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 28 മുതൽ 34 ഗ്രാം വരെ ഫൈബർ ശരീരത്തിലെത്തണമെന്നാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്. 

 അവോക്കാഡോ ഉപഭോഗം പിത്തരസം ആസിഡുകളും ഫാറ്റി ആസിഡുകളും വർദ്ധിപ്പിച്ചു. ഈ മാറ്റങ്ങൾ ആരോഗ്യപരമായ  ധാരാളം ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

പഠനത്തിൽ പങ്കെടുത്ത 25 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ 163 പേർ അമിതവണ്ണമുള്ളവരായിരുന്നു. ഭാരം കൂടുതലുള്ളവരോട് ദിവസവും അവോക്കാഡോ കഴിക്കാൻ നിർ​ദേശിച്ചു. പഠനത്തിന് പങ്കെടുത്തവരുടെ രക്തം, മൂത്രം എന്നിവയുടെ സാമ്പിളുകൾ പരിശോധിച്ചു. ഇവരിൽ വളരെ പെട്ടെന്ന് ഭാരം കുറയുന്നത് കാണാനായെന്ന് പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകൻ ഷാരോൺ തോംസൺ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും