Latest Videos

Diabetes : പ്രമേഹരോ​ഗികൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളിതാ...

By Web TeamFirst Published Mar 30, 2022, 3:57 PM IST
Highlights

ഇൻസുലിൻ ഗുളികകൾ അല്ലെങ്കിൽ കുത്തിവയ്പ്പുകൾ, മറ്റ് മരുന്നുകൾ എന്നിവ ഉപയോഗിച്ചാണ് പ്രമേഹം സാധാരണഗതിയിൽ സുഖപ്പെടുത്തുന്നത്. രക്തത്തിലെ പഞ്ചസാര സ്വാഭാവികമായി നിലനിർത്താൻ കഴിയുമെങ്കിൽ മരുന്ന് ഒഴിവാക്കാം. 

ജീവിതശൈലി രോഗമാണ് പ്രമേഹം (diabetes). രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്.‌ ഇൻസുലിൻ ഗുളികകൾ അല്ലെങ്കിൽ കുത്തിവയ്പ്പുകൾ, മറ്റ് മരുന്നുകൾ എന്നിവ ഉപയോഗിച്ചാണ് പ്രമേഹം സാധാരണഗതിയിൽ സുഖപ്പെടുത്തുന്നത്.

രക്തത്തിലെ പഞ്ചസാര സ്വാഭാവികമായി നിലനിർത്താൻ കഴിയുമെങ്കിൽ മരുന്ന് ഒഴിവാക്കാം. ആരോഗ്യകരമായ ജീവിതശൈലിക്ക് സംഭാവന ചെയ്യുന്ന ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. 

പ്രമേഹം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

ഒന്ന്...

പച്ചക്കറികൾ ധാരാളം കഴിക്കുക. പച്ചക്കറികളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ചീര, ബ്രോക്കോളി, ബീറ്റ്റൂട്ട്, കോളിഫ്ലവർ തുടങ്ങിയ അന്നജം ഇല്ലാത്ത പച്ചക്കറികൾ കഴിക്കണം. പച്ചക്കറി സാലഡുകൾ വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

രണ്ട്...

പ്രമേഹം നിയന്ത്രണവിധേയമാക്കാനുള്ള ഏറ്റവും വലിയ മാർഗ്ഗമാണ് പഞ്ചസാര കുറവുള്ള ഭക്ഷണക്രമം നിലനിർത്തുന്നത്. പല പ്രമേഹരോഗികളും കാപ്പി, ചായ, പാൽ എന്നിവയിൽ പഞ്ചസാര ഒഴിവാക്കുകയും പഞ്ചസാര കൂടുതലുള്ള മധുരപലഹാരങ്ങൾ കഴിക്കാതിരിക്കുകയും ചെയ്യുന്നു. മധുരപലഹാരങ്ങൾ കഴിക്കുന്നത് എല്ലായ്പ്പോഴും അപകടകരമാണ്. പ്രമേഹരോഗികൾ, ഉരുളക്കിഴങ്ങ്, ചേന തുടങ്ങിയ അന്നജം അടങ്ങിയ പച്ചക്കറികൾ ഒഴിവാക്കുക. 

മൂന്ന്...

ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. എല്ലാദിവസവും നടക്കുന്നത് പ്രമേഹനിയന്ത്രണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കുന്നതിനും നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കുന്നത് ശരീരത്തിന്റെ ഇൻസുലിൻ സംവേദനക്ഷമതയും രക്തപ്രവാഹത്തിൽ നിന്നുള്ള ഗ്ലൂക്കോസ് ആഗിരണവും മെച്ചപ്പെടുത്തുന്നു.

നാല്...

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കകളെ അനാവശ്യമായ സമ്മർദ്ദത്തിലാക്കാതെ അധിക പഞ്ചസാര നീക്കം ചെയ്യാൻ സഹായിക്കും. 

അഞ്ച്...

കൃത്യമായ ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം. ഇത് ദിനംപ്രതിയായാൽ നല്ലത്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് നല്ലതാണ്. മൂന്ന് മാസത്തിലൊരിക്കൽ ഡോക്ടറെ കാണുകയും വേണം.

കൊവിഡും പ്രമേഹവും...

കൊവിഡ് 19 (Covid 19) ബാധിച്ച ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം (type 2 diabetes) വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 'ഡയബറ്റോളജിയ' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മനുഷ്യന്റെ പാൻക്രിയാസും സാർസ് കോവ് 2 (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് ടൈപ്പ് 2 വൈറസുകൾ) യുടെ ലക്ഷ്യമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കൊവിഡ് -19 അണുബാധയെത്തുടർന്ന് ബീറ്റാ കോശങ്ങളിലെ ഇൻസുലിൻ സ്രവിക്കുന്ന തരികളുടെ എണ്ണം കുറയുകയും ഗ്ലൂക്കോസ്-ഉത്തേജിത ഇൻസുലിൻ സ്രവണം കുറയുകയും ചെയ്തതായി പഠനത്തിൽ പറയുന്നു. കൊവിഡ് 19 രോഗത്തിന് ശേഷം, ചില രോഗികൾക്ക് ഇൻസുലിൻ പ്രതിരോധം വികസിക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് അളവ് വർദ്ധിപ്പിക്കുകയും ചെയ്തു. SARS-CoV-2 അണുബാധ പ്രോ-ഇൻഫ്ലമേറ്ററി സിഗ്നലിംഗ് വസ്തുക്കളുടെ (സൈറ്റോകൈനുകൾ) ശക്തമായ റിലീസിലേക്ക് നയിച്ചേക്കാം.

കൊവിഡ് 19 ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു: പഠനം

click me!