
ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ നമ്മളാദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യങ്ങളിലാണ്. ധാരാളം പച്ചക്കറികളും പഴങ്ങളുമെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ട് പല രോഗങ്ങളേയും അകറ്റിനിര്‍ത്താമെന്നും നാം മനസിലാക്കുന്നു. എന്നാല്‍ പച്ചക്കറികളും പഴങ്ങളുമെല്ലാം സലാഡ് പരുവത്തില്‍ 'റോ' ആയി കഴിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
പാകം ചെയ്ത് വരുമ്പോള്‍ ഇവയിലെ പല ഘടകങ്ങളും നഷ്ടമായേക്കാം. അങ്ങനെ വരുമ്പോള്‍ ഇവ കഴിക്കുന്നത് കൊണ്ട് കാര്യമായ ഗുണം ലഭിക്കാതെയും വന്നേക്കാം. ഇത്തരത്തില്‍ പലവിധത്തലുള്ള ഗുണങ്ങളും പച്ചക്കറി- പഴങ്ങള്‍ എന്നിവ 'റോ' ആയി കഴിക്കുന്നത് കൊണ്ടുണ്ട്.
ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു ഗുണത്തെ പറ്റിയാണ് ഇനി സൂചിപ്പിക്കുന്നത്. മാനസികാരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പതിവ് നമ്മെ സഹായിക്കുമത്രേ. അതായത് സലാഡുകള്‍ ഡെയ്‌ലി ഡയറ്റിന്റെ ഭാഗമാക്കുന്നത് 'മെന്റല്‍ ഹെല്‍ത്ത്' മെച്ചപ്പെടുത്തുമെന്ന് സാരം.
'ഒട്ടാഗോ യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ വിഷയത്തില്‍ വിശദമായ പഠനം നടത്തിയത്. 'ഫ്രണ്ടിയേഴ്‌സ് ഇന്‍ സൈക്കോളജി' എന്ന പ്രസിദ്ധീകരണത്തില്‍ ഇതിന്റെ വിശദാംശങ്ങളും വന്നിട്ടുണ്ട്. പച്ചക്കറികളും പഴങ്ങളും അങ്ങനെ തന്നെ കഴിക്കുന്നതിന് പുറമെ വ്യായാമം നിര്‍ബന്ധമാക്കണമെന്നും ഉറക്കം കൃത്യമായിരിക്കണമെന്ന് കൂടി ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.
Also Read:- ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള മൂന്ന് പ്രയോജനങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam