ഇവ കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും

By Web TeamFirst Published Jan 29, 2023, 6:20 PM IST
Highlights

ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതും ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നതും ഫാറ്റി ലിവർ രോ​ഗം ഒരു പരിധി വരെ തടയാൻ സഹായിക്കും. 

കരളിൽ വളരെയധികം കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ ഫാറ്റി ലിവർ ബാധിക്കും. എന്നാൽ ഈ രോഗത്തിൻറെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതും ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നതും ഫാറ്റി ലിവർ രോ​ഗം ഒരു പരിധി വരെ തടയാൻ സഹായിക്കും. ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അ‍ഞ്ച് പാനീയങ്ങൾ...

കാപ്പി...

കാപ്പി കുടിക്കുന്നത് ഫാറ്റി ലിവർ ബാധിച്ചവരെ സഹായിക്കുമെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി. ഫാറ്റി ലിവർ ഡിസീസ്, ക്യാൻസർ തുടങ്ങിയ കരൾ രോഗങ്ങളിൽ നിന്ന് കരളിനെ സംരക്ഷിക്കുന്ന സംരക്ഷിത സംയുക്തങ്ങൾ കാപ്പിയിലുണ്ടെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം കണ്ടെത്തി.

ഗ്രീൻ ടീ... 

ചൂടുള്ള ഒരു കപ്പ് ഗ്രീൻ ടീ കുടിച്ച് ദിവസം ആരംഭിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തിന് സഹായകമാണ്. ന്യൂട്രിയന്റ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഗ്രീൻ ടീ കുടിക്കുന്നതിൽ കരളിന് സംഭവിച്ച കേടുപാടുകൾ സുഖപ്പെടുത്തുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാരറ്റ്...

ശൈത്യകാല ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. കാരറ്റ് ജ്യൂസ് കുടിക്കുന്നത് മോണോസാച്ചുറേറ്റഡ് ഫാറ്റിയാസിഡുകളുടെ ഉൽപാദനത്തെ സഹായിക്കുകയും ഡോകോസഹെക്‌സെനോയിക് ആസിഡ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇവ രണ്ടും കരളിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പ്രിവന്റീവ് ന്യൂട്രീഷൻ ആൻഡ് ഫുഡ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. 

ബീറ്റ്റൂട്ട് ജ്യൂസ്...

കരളിന്റെ ആരോഗ്യത്തിന് മാത്രമല്ല എല്ലാ ആരോഗ്യ രോഗങ്ങളെയും അകറ്റി നിർത്തുന്നതിന് ഫലപ്രദമാണ് ബീറ്റ്റൂട്ട് ജ്യൂസ്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കരളിൽ നിന്ന് വിഷവസ്തുക്കളെ അകറ്റി നിർത്തുകയും കരളിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

നെല്ലിക്ക...

നെല്ലിക്ക ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ്. ഇത് ആന്റി ഓക്സിഡൻറുകളാൽ നിറഞ്ഞതാണ്. ഇത് കരളിന് വളരെ ഗുണം ചെയ്യും. ദഹന ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക മറ്റ് പോഷകങ്ങളാലും സമ്പുഷ്ടമാണ്. പ്രതിരോധശേഷി കൂട്ടുന്നതിനും നെല്ലിക്ക ഏറെ നല്ലതാണ്.

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വെറും വയറ്റിൽ കുടിക്കാം ഈ പാനീയങ്ങൾ

 

click me!