Asianet News MalayalamAsianet News Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വെറും വയറ്റിൽ കുടിക്കാം ഈ പാനീയങ്ങൾ

ഈ പാനീയങ്ങൾ ഒരേസമയം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പാനീയങ്ങൾ മെച്ചപ്പെട്ട ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും പ്രഭാത ദിനചര്യയിൽ ഉൾപ്പെടുത്താവുന്നതാണ്.

drink these drinks on an empty stomach to reduce belly fat
Author
First Published Jan 29, 2023, 4:32 PM IST

നിയന്ത്രിത ഭക്ഷണക്രമവും മതിയായ വ്യായാമവും ശരീരഭാരം കുറയ്ക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിന്റെ കാര്യത്തിൽ ദിവസം ആരംഭിക്കാനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗം   പോഷകസമൃദ്ധമായ പാനീയമാണ്. ദിവസം മുഴുവനുമുള്ള ആരോഗ്യവും ഊർജ്ജ നിലയും നിങ്ങൾ ദിവസം എങ്ങനെ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ഹെൽത്തിയായ പാനീയം ആരോഗ്യത്തിന് പലതരത്തിലുള്ള നല്ല ഫലങ്ങൾ നൽകുന്നു. ചില ഹെൽബൽ പാനീയങ്ങൾ കഴിക്കുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താം. ഈ പാനീയങ്ങൾ ഒരേസമയം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പാനീയങ്ങൾ മെച്ചപ്പെട്ട ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും പ്രഭാത ദിനചര്യയിൽ ഉൾപ്പെടുത്താവുന്നതാണ്.

നാരങ്ങ വെള്ളവും ചിയ വിത്തുകളും...

ചിയ വിത്തുകളും നാരങ്ങ വെള്ളവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. നാരങ്ങ വെള്ളത്തിൽ കലോറി വളരെ കുറവാണ്. അര നാരങ്ങ നീര് അടങ്ങിയ ഒരു ഗ്ലാസ് വെള്ളത്തിൽ 6 കലോറി മാത്രമേ ഉള്ളൂ, ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിന് 110 കലോറിയാണ്. നാരങ്ങ വെള്ളം സ്വാഭാവികമായും മെറ്റബോളിസം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഈ പാനീയം തയ്യാറാക്കാൻ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം എടുത്ത് അതിൽ പകുതി നാരങ്ങ നീര് ചേർക്കുക. സ്വാദിനായി ഒരു സ്പൂൺ തേൻ ചേർക്കാവുന്നതാണ്. ഇതിലേക്ക് അൽപം ചിയ വിത്ത് ചേർക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ജീരക വെള്ളം...

ജീരകം തടി കുറയ്ക്കാൻ ഏറെ സഹായകമാണ്.  ഒരു ടേബിൾസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ ചേർക്കണം. ശേഷം ഈ വെള്ളം രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക.

​ഗ്രീൻ ടീ...

പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചില രോഗങ്ങളുടെ അപകടസാധ്യതയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഇത് പലപ്പോഴും ഉപയോഗിക്കുന്നു. പതിവായി ഗ്രീൻ ടീ കഴിക്കുന്നതും ചർമ്മത്തിന് ഗുണം ചെയ്യും.

ലോക കുഷ്‌ഠരോഗ ദിനം ; ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

 

Follow Us:
Download App:
  • android
  • ios