
പാദങ്ങൾ വിണ്ടു കീറുന്നത് അത്ര നിസാരമായി കാണേണ്ട. പാദങ്ങൾ വരണ്ടതാവുകയും ശേഷം ചർമ്മം വരണ്ട് പൊട്ടി പോകുന്നതിനും കാരണമാകും. ഇത് പിന്നീട് കോശജ്വലനത്തിന് കാരണമാകുന്നു. പലപ്പോഴും വേദനാജനകമായ ചർമ്മ അണുബാധയാണ് സെല്ലുലൈറ്റിസ്.
നിറവ്യത്യാസവും വീക്കവും ഉണ്ടാകുന്നു. സെല്ലുലൈറ്റിസ് സാധാരണയായി ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിൽ കാണപ്പെടുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാദങ്ങൾ വിണ്ടു കീറുന്നത് തടയാനാകുമെന്ന് മുംബൈയിലെ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ് ഡോ.ഷെരീഫ ചൗസ് പറഞ്ഞു.
പാദങ്ങൾ കുറച്ച് നേരം ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക. പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് പാദങ്ങൾ സ്‌ക്രബ് ചെയ്യുക. പാദങ്ങൾ വെള്ളത്തിലിട്ട് കുറച്ച് നേരം വയ്ക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നത് വിണ്ടുകീറൽ മാറാൻ സഹായിക്കും. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക.
നിങ്ങൾ തിരഞ്ഞെടുക്കുന്ന ഉൽപ്പന്നത്തിൽ സാലിസിലിക് ആസിഡ് അല്ലെങ്കിൽ യൂറിയ പോലുള്ള ചേരുവകൾ അടങ്ങിയിരിക്കണം. മികച്ച മോയ്സ്ചറൈസർ അല്ലെങ്കിൽ ബാം ആയിരിക്കണം ഉപയോഗിക്കേണ്ടത്. ഇത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും.
Read more പാദങ്ങൾ ഭംഗിയുള്ളതായി സൂക്ഷിക്കാൻ ഇതാ ചില പൊടിക്കെെകൾ
ആന്റിമൈക്രോബയൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ് തേൻ. ഇത് വരണ്ട പാദത്തെ സുഖപ്പെടുത്താനും അവയെ മൃദുവായി നിലനിർത്താനും സഹായിക്കും.
വെളിച്ചെണ്ണയിൽ ആന്റി ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പാദങ്ങൾ പൊട്ടി രക്തസ്രാവമോ അണുബാധയോ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അവയെ സുഖപ്പെടുത്തുന്നു. ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ വെളിച്ചെണ്ണ സഹായിക്കുന്നു. പാദങ്ങളിൽ ആഴ്ചയിൽ മൂന്നോ നാലോ തവണ വെളിച്ചെണ്ണ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam