Asianet News MalayalamAsianet News Malayalam

പാദങ്ങൾ ഭം​ഗിയുള്ളതായി സൂക്ഷിക്കാൻ ഇതാ ചില പൊടിക്കെെകൾ

വിണ്ടുകീറിയ പാദങ്ങളാണ് പലരുടെയും പ്രശ്നം. പാദങ്ങൾ ഭം​ഗിയോടെ സൂക്ഷിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയേണ്ടേ...

natural home remedies cracked heels
Author
Trivandrum, First Published Oct 3, 2019, 10:21 PM IST

ഭംഗിയുള്ള പാദങ്ങള്‍ എല്ലാവരുടെയും സ്വപ്നമാണ്. ഒരു പെണ്‍കുട്ടിയുടെ വൃത്തിയും സൗന്ദര്യവും അറിയണമെങ്കില്‍ അവളുടെ പാദങ്ങള്‍ നോക്കിയാല്‍ മതിയെന്ന് ചിലർ പറയാറുണ്ട്. വിണ്ടുകീറിയ പാദങ്ങളാണ് പലരുടെയും പ്രശ്നം. പാദങ്ങൾ ഭം​ഗിയോടെ സൂക്ഷിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയേണ്ടേ...

ഒന്ന്...

വായ് കഴുകാന്‍ ഉപയോഗിക്കുന്ന മൗത്​വാഷ് കൊണ്ട് പാദങ്ങള്‍ വൃത്തിയാക്കാം. രോഗാണുക്കള്‍, ബാക്‌ടീരിയ എന്നിവയൊക്കെ മൗത്​വാഷ് ഉപയോഗിച്ച് വൃത്തിയാക്കുന്ന പോലെ പാദങ്ങളെയും വൃത്തിയാക്കാം. ഒരു കപ്പ് മൗത്​വാഷിനൊടൊപ്പം ഒരു കപ്പ് ആപ്പിള്‍ സിഡര്‍ വിനഗറും 2-4 കപ്പ് വെളളവും ചേര്‍ത്ത് ദിവസവും കാലുകള്‍ കഴുകാം. 

രണ്ട്...

മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള നല്ലൊരു വഴിയാണ്​. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്പൂർ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. 

ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മൂന്ന്​ തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം.   

മൂന്ന്...
 
ദിവസവും പാദത്തിൽ റോസ് വാട്ടർ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് പാദം കൂടുതൽ സോഫ്റ്റാകാനും ഭം​ഗിയുള്ളതായിരിക്കാനും സഹായിക്കും. 


 

Follow Us:
Download App:
  • android
  • ios