Dengue Fever Symptoms : ഡെങ്കിപ്പനിയെ പ്രതിരോധിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Published : Jul 07, 2022, 12:28 PM IST
Dengue Fever Symptoms  : ഡെങ്കിപ്പനിയെ പ്രതിരോധിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Synopsis

ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് രോഗം പകര്‍ത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണയായി പകല്‍ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. 

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്‌ക്കെതിരെ. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടത് പ്രധാനമാണ്. 

പലപ്പോഴും ആശുപത്രികൾക്ക് താങ്ങാനാകാത്ത വിധത്തിൽ പനി ബാധിതരുടെ എണ്ണം കൂടിവരികയാണ്. കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണത്തിലും വർധന ഉണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകൾ പെരുകിയത്, വൃത്തിയില്ലാത്ത ചുറ്റുപാടുകൾ എന്നിവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങൾ കുത്തനെ ഉയരാൻ കാരണം. 

വൈറൽ രോഗമാണ് ഡെങ്കിപ്പനി. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് രോഗം പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.

Read more  ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

 ലക്ഷണങ്ങൾ....

തീവ്രമായ പനി 
കടുത്ത തലവേദന, 
കണ്ണുകൾക്ക് വേദന
നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ
 ഓക്കാനവും ഛർദ്ദി

എങ്ങനെ പ്രതിരോധിക്കാം?

ഡെങ്കിപ്പനി വരാതിരിക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നതുതന്നെ കൊതുക് വളരുന്ന അന്തരീക്ഷം ഇല്ലാതാക്കുക എന്നതാണ്. കൊതുക് വളരാതിരിക്കാൻ ഒരു തുള്ളി വെള്ളം പോലും കെട്ടി നിർത്തരുത്. 

ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക.

ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്‌ളവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.∙ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടി വയ്ക്കുക. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക∙ ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

Read more ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവ പടരുന്നത് നിയന്ത്രിക്കാൻ പരീക്ഷണവുമായി ഗവേഷകർ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും, ചീത്ത കൊളസ്ട്രോൾ കുറയ്ക്കും ; ദിവസവും ഈ പാനീയം ശീലമാക്കൂ
2025 ൽ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്ത അഞ്ച് രോ​ഗങ്ങൾ ‌