Obesity : അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൊണ്ണത്തടി കുറയ്ക്കാം

Web Desk   | Asianet News
Published : Jun 04, 2022, 10:50 PM ISTUpdated : Jun 04, 2022, 10:54 PM IST
Obesity :  അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൊണ്ണത്തടി കുറയ്ക്കാം

Synopsis

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പഞ്ചസാര, വറുത്ത ഭക്ഷണസാധനങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കണം. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് പച്ച ഇലക്കറികൾ കൂടുതൽ ഉപയോഗിക്കാൻ സുദർശൻ എസ് പറഞ്ഞു.

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വർദ്ധിക്കുന്ന അവസ്ഥയെയാണ്‌ പൊണ്ണത്തടി (obesity) എന്ന് പറയുന്നത്. ബോഡി മാസ് ഇൻഡക്സ് (BMI) എന്ന അളവുപയോഗിച്ചാണ്‌ ഒരു വ്യക്തി പൊണ്ണത്തടിയനാണോ എന്ന് തീരുമാനിക്കുന്നത്. ഹൃദ്രോഗങ്ങൾ, ടൈപ് 2 പ്രമേഹം, ഉറങ്ങുമ്പോൾ ശ്വാസതടസ്സം, ചില അർബുദങ്ങൾ, ഓസ്റ്റിയോആർത്രൈറ്റിസ് എന്നിവ വരാനുള്ള സാധ്യത പൊണ്ണത്തടി മൂലം വർദ്ധിക്കുന്നു. 

' നിങ്ങൾ ശരിയായ ജീവിതശൈലി പാലിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്താൽ പൊണ്ണത്തടി തടയാവുന്നതാണ്. തീർച്ചയായും, പൊണ്ണത്തടി ചികിത്സിക്കാൻ ഏറ്റവും പുതിയ മെഡിക്കൽ, ശസ്ത്രക്രിയാ ചികിത്സകൾ ലഭ്യമാണ്. ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ അമിതവണ്ണത്തെ മറികടക്കാൻ കഴിയും...' - മെഡൽ ഹെൽത്ത്‌കെയറിലെ കൺസൾട്ടന്റ് ഫാമിലി ഫിസിഷ്യൻ സുദർശൻ എസ് പറഞ്ഞു.

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പഞ്ചസാര, വറുത്ത ഭക്ഷണസാധനങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കണം. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് പച്ച ഇലക്കറികൾ കൂടുതൽ ഉപയോഗിക്കാൻ സുദർശൻ എസ് പറഞ്ഞു.

ഒരു ദിവസം കുറഞ്ഞത് 45 മിനിറ്റെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കണം. വ്യായാമം പേശികളെ വർദ്ധിപ്പിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ കാർഡിയോ വ്യായാമങ്ങൾ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

Read more  രണ്ട് ടൈപ്പ് പ്രമേഹങ്ങളെ എങ്ങനെ വേര്‍തിരിച്ചറിയാം?

പുകവലിയും മദ്യപാനവും ശരീരത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. മദ്യം കരളിനെ നേരിട്ട് ബാധിക്കുന്നു. അതേസമയം പുകവലി ഹൃദയ സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ തുടങ്ങിയ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട് നിലവിലുള്ള സങ്കീർണതകൾ വർദ്ധിപ്പിക്കുന്നു.

ഉപാപചയ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ശരീരം നന്നായി പ്രവർത്തിക്കുന്നതിന് വേണ്ടത്ര ഉറക്കവും വിശ്രമവും ആവശ്യമാണെന്നും സുദർശൻ എസ് പറഞ്ഞു. സമ്മർദ്ദം അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു. സമ്മർദത്തെ നേരിടാനുള്ള ധ്യാനവും യോഗയും പരിശീലിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Read more സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചെയ്യേണ്ടത്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം