Painful Sex : സെക്സിനിടെയുള്ള വേദന; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത്...

Web Desk   | Asianet News
Published : Jun 04, 2022, 10:27 PM ISTUpdated : Jun 04, 2022, 10:37 PM IST
Painful Sex : സെക്സിനിടെയുള്ള വേദന; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത്...

Synopsis

വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗര്‍ഭാശയത്തിലോ പെല്‍വിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം. അടിസ്ഥാനപരമായ മെഡിക്കല്‍ അവസ്ഥകള്‍ അല്ലെങ്കില്‍ അണുബാധകള്‍ പോലുള്ള ഘടകങ്ങള്‍ വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകും.

ലൈംഗിക ബന്ധത്തിനിടെയുള്ള വേദന (painful sex) മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. എന്നാൽ പുരുഷന്മാരെക്കാൾ കൂടുതൽ സത്രീകളിലാണ് ഈ പ്രശ്നം കണ്ട് വരുന്നത്. ഇതിനെ 'ഡിസ്പാരേനിയ' (dyspareunia) എന്നാണ് വിളിക്കുന്നത്. ഇത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ബാധിക്കാം. ലൈംഗിക ബന്ധത്തിനിടെയോ അതിന് ശേഷമോ ഉള്ള ജനനേന്ദ്രിയ വേദനയാണ് 'ഡിസ്പാരൂനിയ'.

വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം. അടിസ്ഥാനപരമായ മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ അണുബാധകൾ പോലുള്ള ഘടകങ്ങൾ വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകും.

ലൂബ്രിക്കേഷന്റെ അഭാവം, യോനിയിലെ വരൾച്ച, മൂത്രനാളിയിലെ അണുബാധ, യോനിയിലെ അണുബാധ അല്ലെങ്കിൽ ലൈംഗികമായി പകരുന്ന അണുബാധ, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയെല്ലാം ഇതിനു കാരണമാണെന്ന് ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിലെ ജനറൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാ​ഗം മേധാവി ഡോ. ഷാരി ലോസൺ പറഞ്ഞു.

Read more  പ്രസവമുറിയില്‍ നിന്ന് അലറിക്കൊണ്ട് ഭര്‍ത്താവിനെ പുറത്താക്കി; യുവതിയുടെ അനുഭവം

യുഎസിൽ ഓരോ വർഷവും ഏകദേശം 20 ദശലക്ഷം എസ്ടിഐ കേസുകൾ സംഭവിക്കുന്നു. ക്ലമീഡിയ, ഗൊണോറിയ തുടങ്ങിയ രോ​ഗങ്ങൾ യോനിയിൽ പ്രവേശിക്കുകയും അണുബാധയ്ക്കും കാരണമാകുന്നു. വാഗിനൈറ്റിസ് (Vaginitis) യോനിയിലെ വീക്കത്തെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച്, യോനിയിൽ ബാക്ടീരിയ അല്ലെങ്കിൽ യീസ്റ്റ് അമിതവളർച്ച (കാൻഡിഡ എന്ന ഫംഗസ് മൂലമുണ്ടാകുന്നത്) ഡിസ്ചാർജ്,  ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ബ്രേക്ക്ഫാസ്റ്റിൽ ഈ ഭക്ഷണം ഉൾപ്പെടുത്തിയാൽ മതി
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാനുള്ള ഏഴ് ഫലപ്രദമായ വഴികൾ