രാവിലെ എണീറ്റ ഉടൻ ഫോൺ നോക്കുന്ന ശീലമുണ്ടോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

Web Desk   | Asianet News
Published : Jan 17, 2020, 09:39 PM ISTUpdated : Jan 17, 2020, 09:40 PM IST
രാവിലെ എണീറ്റ ഉടൻ ഫോൺ നോക്കുന്ന ശീലമുണ്ടോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

Synopsis

രാവിലെ എണീറ്റ ഉടൻ മൊബെെൽ ഫോൺ നോക്കുന്ന ശീലം ചിലർക്കുണ്ട്. ആ ശീലം നല്ലതല്ലെന്നാണ് സ്വീഡനിലെ ഗോഥെൻബർഗ് സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

രാവിലെ എണീറ്റ ഉടൻ മൊബെെൽ ഫോൺ നോക്കുന്ന ശീലം ചിലർക്കുണ്ട്. ആ ശീലം നല്ലതല്ലെന്നാണ് സ്വീഡനിലെ ഗോഥെൻബർഗ് സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ദിവസം തുടങ്ങുന്നതിന് മുൻപേ തന്നെ നിങ്ങൾ കഴിഞ്ഞ ദിവസം ചെയ്യാൻ വിട്ടുപോയ കാര്യങ്ങൾ നോക്കുകയും, ഇന്ന് ചെയ്യാനുള്ള കാര്യങ്ങൾ പരിശോധിക്കുകയും ചെയ്താൽ, അത് നിങ്ങളിൽ അമിതമായ ആകാംക്ഷയും സമ്മർദ്ദവും ഉണ്ടാക്കുമെന്ന് പഠനം.

 ജോലി സംബന്ധമായ ഇ-മെയിലുകൾ, ചെയ്യേണ്ട കാര്യങ്ങൾ, മറ്റ് പല ഓർമ്മക്കുറിപ്പുകൾ, എന്തിനേറെ, സഞ്ചാരികളായ സുഹൃത്തുക്കളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എന്നിവ പോലും രാവിലെ നിങ്ങളുടെ മനസ്സിനെ മറ്റ് പല ചിന്തകളിലേക്കും സമ്മർദ്ദത്തിലേക്കും നയിച്ചേക്കാമെന്ന് സൈക്യാട്രിസ്റ്റ് ഡോ. നിക്കോൾ ബെൻഡേഴ്‌സ്-ഹാഡി പറയുന്നു.

ഫോൺ തുറന്നപാടെ പല വിവരങ്ങളുടെ കുത്തൊഴുക്ക് വരുന്നതിനാൽ, നിങ്ങളുടെ തലച്ചോറിന് തന്നെ ആശയക്കുഴപ്പം വരുന്നു. ഇതുമൂലം, പ്രധാനമായി ചെയ്യേണ്ട കാര്യങ്ങളിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിയുകയും, ആവശ്യമില്ലാത്ത മെസേജുകൾക്കും ഇ-മെയിലുകൾക്കും മറുപടി അയച്ച് നിങ്ങളുടെ സമയം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുമൂലം, നിങ്ങളുടെ കാര്യക്ഷമതയിൽ കോട്ടം തട്ടുകയും, നിങ്ങളുടെ ശ്രദ്ധ പലതിലേക്കും തിരിയുകയും ചെയ്യുന്നു. 

PREV
click me!

Recommended Stories

മുഖക്കുരുവും കറുത്ത പാടുകളും എളുപ്പത്തിൽ മാറ്റാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കണോ? എങ്കിൽ ഈ ആറ് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം