പ്രോട്ടീൻ അമിതമായി ശരീരത്തിലെത്തിയാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

Web Desk   | Asianet News
Published : Jan 17, 2020, 05:03 PM ISTUpdated : Jan 17, 2020, 05:05 PM IST
പ്രോട്ടീൻ അമിതമായി ശരീരത്തിലെത്തിയാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

Synopsis

അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറയ്ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നു. ഇതാണ് ഈ ക്ഷീണത്തിന്റെ കാരണം.

ശരീരത്തെ ആരോഗ്യപൂര്‍ണവും ഫിറ്റായും സംരക്ഷിക്കാൻ ഏറ്റവും പ്രധാനമായി വേണ്ട ഒന്നാണ് പ്രോട്ടീൻ. നമ്മുടെ ദൈനദിനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. എന്നാൽ പ്രോട്ടീൻ അമിതമായാൽ അത് ആരോ​ഗ്യത്തെ കാര്യമായി ബാധിക്കാം. ശരീരത്തിൽ പ്രോട്ടീൻ അമിതമായാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്ങ്ങൾ താഴേ ചേർക്കുന്നു...

മൂഡ്‌ സ്വിങ്സ്...

പ്രോട്ടീന്‍ ധാരാളമായി കഴിക്കുന്നതിന്റെ ഒരു പ്രധാനപ്രശ്നമാണ് വൈകാരികമായ ഏറ്റക്കുറച്ചിലുകള്‍. അത് കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറയ്ക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് ആണ് ശരീരത്തിലെ ഗ്ലൂക്കോസിനെ എനര്‍ജിയായി പരിണമിക്കാന്‍ സഹായിക്കുന്നത്. എനര്‍ജിയുടെ കുറവ് മൂലം ക്ഷീണം അനുഭവപ്പെടുകയും അത് വൈകാരികമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ആര്‍ ഡി എ (Recommended Dietary Allowance)...

എന്താണ് ഈ ആര്‍ ഡി എ? നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളെ അളക്കുന്നത് ഈ ആര്‍ ഡി എ അനുസരിച്ചാണ്. ഇതുപ്രകാരം ഒരു കിലോഗ്രാമിന് 0.8 ഗ്രാമാണ് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍. അങ്ങനെ നോക്കിയാല്‍ 50-60 ഗ്രാം പ്രോട്ടീനാണ് ഒരു ദിവസം ആവശ്യം വരുന്നത്. 30 ഗ്രാമില്‍  കൂടുതല്‍ പ്രോട്ടീന്‍ ഒരേസമയം നമ്മുടെ ശരീരത്തിന്റെ ദഹനവ്യവസ്ഥയ്ക്ക് ദഹിപ്പിക്കാനും സാധിക്കില്ല. അതിനാല്‍ത്തന്നെ 50 ഗ്രാമില്‍ കൂടുതല്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്തിയാല്‍ അത് ഉപയോഗിക്കപ്പെടാതെ പോകുകയാണ് ചെയ്യുക. 

അമിതവണ്ണം...

പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കാന്‍ വേണ്ടി മാംസവും പ്രോട്ടീന്‍ ഷേക്കുകളുമെല്ലാം കുടിക്കുന്നവര്‍ ഓര്‍ക്കുക അവ നിങ്ങളെ പൊണ്ണത്തടി വയ്ക്കാനാകും സഹായിക്കുക.

അമിത ക്ഷീണം...

അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറയ്ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നു. ഇതാണ് ഈ ക്ഷീണത്തിന്റെ കാരണം.

ദേഷ്യം, വിശപ്പ്‌...

 പ്രോട്ടീന്‍ മാത്രമടങ്ങിയ ഭക്ഷണം ശീലമാക്കുമ്പോള്‍ ശരീരം കൂടുതല്‍ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് , ഫാറ്റ്, മിനറലുകള്‍, വിറ്റാമിനുകള്‍, ഫൈബര്‍ എന്നിവ ആവശ്യപ്പെടും. ഇതു ലഭിക്കാതെ വരുമ്പോള്‍ സ്വാഭാവികമായും വിശപ്പ്‌ കൂടും. ഇതുതന്നെ നിങ്ങളുടെ ദേഷ്യത്തിനും കാരണം
 

PREV
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും