വണ്ണം കുറയ്ക്കാൻ ആദ്യഘട്ടത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Dec 29, 2020, 9:09 AM IST
Highlights

അമിതവണ്ണമുള്ളവരിൽ കൊവിഡ് പിടിപെട്ടാൽ മരണ സാധ്യത 40 ശതമാനം മുതൽ 90 ശതമാനം വരെയാണെന്ന് 'പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്' വ്യക്തമാക്കുന്നു. 

ശരീരവണ്ണം വർദ്ധിച്ച് രോഗാവസ്ഥയിലെത്തുന്ന സാഹചര്യമാണ് അമിതവണ്ണം. ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ് അമിതവണ്ണം ഉണ്ടാകുന്നത്. അമിതവണ്ണവുമായി ബന്ധപ്പെട്ട ചില ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് മിക്കവരും വിദ​ഗ്ധ സഹായം തേടുന്നത്.

ഭാരം കൂടുന്നത് ടൈപ്പ് 2 പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം,  ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, സ്ലീപ് അപ്നിയ ഇങ്ങനെ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. അമിതവണ്ണം ശരിയായ സമയത്ത് കൈകാര്യം ചെയ്താൽ ഈ രോഗങ്ങൾ തടയാൻ കഴിയും.

അമിതവണ്ണമുള്ളവരിൽ കൊവിഡ് പിടിപെട്ടാൽ മരണ സാധ്യത 40 ശതമാനം മുതൽ 90 ശതമാനം വരെയാണെന്ന് 'പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്' വ്യക്തമാക്കുന്നു. അമിതവണ്ണം അനുഭവിക്കുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൂണ്ടിക്കാട്ടുന്നത്.

 

 

ഹോർമോൺ അസന്തുലിതാവസ്ഥ, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ,  തുടങ്ങിയ ഒന്നിലധികം ഘടകങ്ങളാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. കലോറി കുറഞ്ഞ ഭക്ഷണം കഴിക്ക‌ുന്നതും വ്യായാമം ചെയ്യുന്നതും അമിതവണ്ണത്തെ നിയന്ത്രിക്കുന്നതിനുള്ള രണ്ട് മാർ​ഗങ്ങളാണ്. 

അമിതവണ്ണമുള്ളവർ തുടക്കത്തിൽ ഡയറ്റും വ്യായാമം ചെയ്യുന്നുണ്ടെങ്കിലും പിന്നീടത് ഭാരം കൂടുന്നതിന് കാരണമാകുന്നു. പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ മറ്റേതൊരു രോഗത്തെയും പോലെയും, പ്രത്യേക ചികിത്സ ആവശ്യമുള്ള രോഗമാണ് അമിതവണ്ണം എന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് വിദ​ഗ്ധർ പറയുന്നു. വണ്ണം കുറയ്ക്കാൻ ആദ്യഘട്ടത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

ഭാരം കൂടുന്ന സമയത്ത് തന്നെ ആഹാരനിയന്ത്രണം കൊണ്ടുവരണം. ജീവിതശൈലിയിൽ ഒരു ചിട്ട കൊണ്ടുവരാ‍ൻ പ്രത്യേകം ശ്രദ്ധിക്കുക. ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ജോലിക്കും അനുസൃതമായ ആഹാരം കഴിക്കാനാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്.

രണ്ട്...

അമിതവണ്ണമുള്ള വ്യക്തികൾ ആഹരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. ഇത് വിശപ്പിനെ കുറയ്ക്കാനും ആഹരം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. കഴിച്ച ആഹാരം ദഹിക്കാനും ഇത് സഹായകമാണ്. 

 

 

മൂന്ന്...

മധുരം അധികം കഴിക്കുന്നവരിലാണ് കൂടുതലായും അമിതവണ്ണം പ്രതൃക്ഷപ്പെടുന്നത്.  മധുരമള്ളത്, എണ്ണയിൽ പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

നാല്...

ആഹാരം കഴിക്കാതിരിക്കുന്നത് വണ്ണം കുറയ്ക്കുന്നതിനുള്ള പരിഹാരമാർഗമല്ല. സമീകൃതാഹാരം അല്ലെങ്കിൽ നാരുകളടങ്ങിയ പച്ചക്കറികളും പഴങ്ങളും ധാരാളം കൊണ്ടുവരിക. ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങളെ സുഗമമാക്കാനും ശരിയായ മലശോധനയ്ക്കും കൊഴുപ്പ് അടിയുന്നത് തടയാനും ഇവ കഴിക്കുന്നത് സഹായിക്കും.

 

 

അഞ്ച്...

ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും പൂർണമായും ഒഴിവാക്കുക. മയണൈസ്, ചീസ് എന്നിവ ചേർത്ത വെജിറ്റേറിയൻ ആഹാരങ്ങളും കൊഴുപ്പ് കൂട്ടുന്നവയാണ്. 

ആറ്...

വെള്ളം ധാരാളം കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങളെ ശുദ്ധീകരിക്കാൻ വെള്ളം കുടി നല്ലതാണ്. 

കൊവിഡ് 19; പുതിയ മൊബൈൽ ആപ്പുമായി ലോകാരോഗ്യ സംഘടന

click me!