കൊവിഡ് 19 നെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ആളുകളിൽ എത്തിക്കുന്നതിന് ലോകാരോഗ്യ സംഘടന പുതിയൊരു മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു. ഡബ്ലൂഎച്ച്ഒ കൊവിഡ് 19 ആപ്പിൽ കൊവിഡുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ വിവരങ്ങളും വിദഗ്‌ദ്ധരിൽ നിന്നുള്ള ശാസ്ത്രീയ കണ്ടെത്തലുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അതിവേഗം പടരുന്ന കൊറോണ വൈറസ് രോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നതിന് ലോകാരോഗ്യ സംഘടന ഈ വർഷം തുടക്കത്തിൽ സമാനമായ ഒരു ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. എന്നാൽ, അത് പൊതു ഉപഭോഗത്തിനായി ഉദ്ദേശിച്ചതായിരുന്നില്ല എന്നതിനാൽ  ഉടൻ തന്നെ ആപ്പ് സ്റ്റോറുകളിൽ നിന്ന് പിൻവലിക്കപ്പെട്ടു. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരും ഡബ്ല്യുഎച്ച്ഒ സ്റ്റാഫുകളും ചേർന്നാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. പഴയ ആപ്പ് പോലെ തന്നെയാണ് പുതിയ ആപ്ലിക്കേഷനും. വൈറസിന്റെ വ്യാപനം കുറയ്ക്കാൻ ലക്ഷ്യമിട്ട് വാർത്തകളും സുരക്ഷാ നിർദേശങ്ങളും ഈ ആപ്പ് വഴി ലഭ്യമാക്കുന്നുണ്ട്.

കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും തങ്ങളേയും സമൂഹത്തേയും വൈറസിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്നും ഈ ആപ്ലിക്കേഷനിലൂടെ ആളുകൾക്ക് അറിയാനാകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 

ന്യുമോണിയയ്‌ക്കെതിരെ വാക്സിൻ പുറത്തിറക്കി സെറം ഇൻസ്റ്റിറ്റ്യൂട്ട്