മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

Published : Mar 02, 2025, 05:20 PM IST
മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

Synopsis

മുട്ടയിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മിനുസമാർന്നതും തിളക്കമുള്ളതുമാക്കി മാറ്റാൻ സഹായിക്കുന്നു. ഇതുകൂടാതെ മുട്ട ചർമ്മത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കുന്നു. 

മുഖത്തെ ചുളിവുകള്ഡ, കരുവാളിപ്പ്, കറുത്ത പാടുകൾ എന്നിവ അകറ്റുന്നതിന് സഹായിക്കുന്ന ചേരുവകയാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവിലെ കൊഴുപ്പുകളുടെയും വിറ്റാമിനുകളുടെയും സാന്നിധ്യം ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിൻ്റെ വരൾച്ച കുറയ്ക്കാൻ സഹായിക്കുന്നു.

മുട്ടയിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മിനുസമാർന്നതും തിളക്കമുള്ളതുമാക്കി മാറ്റാൻ സഹായിക്കുന്നു. ഇതുകൂടാതെ മുട്ട ചർമ്മത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കുന്നു. മുഖക്കുരു തടയാൻ സഹായിക്കുന്ന സെബം സ്രവത്തിന് അവ സഹായിക്കുന്നു. ഇത് തിണർപ്പ് തടയുകയും സൂര്യപ്രകാശത്തിൽ നിന്നുള്ള കേടുപാടുകൾ തടയുകയും ചെയ്യുന്നു.വിറ്റാമിൻ എ, ഡി, ഇ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മനോഹരമാക്കുക ചെയ്യുന്നു. 

മുഖത്തെ സുന്ദരമാക്കാൻ പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

ഒന്ന്

ഒരു ടീസ്പൂൺ മഞ്ഞൾ, ഒലിവ് ഓയിൽ, ഒരു മുട്ടയുടെ മഞ്ഞക്കരു എന്നിവ ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ഒരു ഫേസ് പാക്കാണിത്. 

രണ്ട്

ഒരു മുട്ടയുടെ വെള്ള അല്ലെങ്കിൽ മുട്ടയുടെ മഞ്ഞക്കരു, ഒരു പഴുത്ത അവോക്കാഡോയുടെ നാലിലൊന്ന്, ഒരു ടീസ്പൂൺ തൈര് എന്നീ ചേരുവകൾ യോജിപ്പിച്ച് നല്ല പോലെ മിശ്രിതമാക്കി എടുക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഉണങ്ങിക്കഴിഞ്ഞാൽ, ഇളം ചൂടുള്ള വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക.

പാത്രത്തിലെ മഞ്ഞൾക്കറ ഇനി എളുപ്പത്തിൽ പോകും; ഇത്രയേ ചെയ്യാനുള്ളൂ

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം