
മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് മുട്ട. മുട്ട ഹെയർ മാസ്‌കുകൾ മുടിക്ക് തിളക്കം നൽകാനും പൊട്ടൽ കുറയ്ക്കാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ബയോട്ടിൻ എന്നിവ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു.
മുടിയിലെ മുട്ടകൾ പ്രോട്ടീനിന്റെയും ബയോട്ടിന്റെയും മികച്ച ഉറവിടമാണ്. മാസത്തിൽ ഒന്നോ രണ്ടോ തവണ മുട്ട മാസ്ക് ഉപയോഗിക്കുന്നത് മുടിയെ ബലമുള്ളതാക്കാൻ സഹായിക്കുന്നു. മുട്ടകൾ മികച്ച പ്രകൃതിദത്ത മുടി മോയ്സ്ചറൈസറുകളായി കണക്കാക്കപ്പെടുന്നു. പോഷകങ്ങൾ അടങ്ങിയ മുട്ടയെ കട്ടിയുള്ളതാക്കാൻ സഹായിക്കുന്നു.
മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ബയോട്ടിൻ എന്നിവ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു. ശിരോചർമത്തിലെ എണ്ണമയം നിലനിർത്തി, മുടി കണ്ടീഷൻ ചെയ്ത്, മുടി കൊഴിച്ചിലും പൊട്ടലും കുറയാൻ ഇതു വഴിയൊരുക്കുന്നു.
മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ...
ഒന്ന്...
രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ട വെള്ള, അഞ്ച് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ യോജിപ്പിച്ച പാക്ക് ഉണ്ടാക്കുക. ഇതു മുടിയിൽ മുഴുവനായി പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
രണ്ട്...
ഒരു മുട്ട നന്നായി പതപ്പിച്ചശേഷം അതിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ തൈര്, 1 ടേബിൾ സ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്ത് ഇളക്കുക. ഇതു തലയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. തൈരിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ താരൻ അകറ്റുകയും, നാച്വറൽ കണ്ടീഷനർ ആയി പ്രവർത്തിക്കുകയും ചെയ്യും.
Read more ബീറ്റ്റൂട്ട് കഴിച്ചാൽ ലഭിക്കുന്ന ചില ആരോഗ്യഗുണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam