
മുട്ടകളിൽ പ്രോട്ടീൻ, ബി-കോംപ്ലക്സ് വിറ്റാമിനുകൾ (പ്രത്യേകിച്ച് ബയോട്ടിൻ), സിങ്ക് പോലുള്ള ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ വളർച്ചയ്ക്കും പോഷണത്തിനും മുട്ട മികച്ചതാണ്. മുടിയുടെ ഘടനാപരമായ നിർമാണ ബ്ലോക്കായ കെരാറ്റിൻ നൽകുന്നതിലൂടെ അവ മുടിയെ ശക്തിപ്പെടുത്താനും തിളക്കം വർദ്ധിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. മുടി വളർച്ച വേഗത്തിലാക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മുട്ട കൊണ്ടുള്ള ആറ് ഹെയർ പാക്കുകളിതാ...
ഒന്ന്
രണ്ട് മുട്ടയുടെ വെള്ളയും രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. 10 മിനുട്ട് നേരം സെറ്റാകാനായി മാറ്റിവയ്ക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തല കഴുകുക. കറ്റാർവാഴ മുടിയിൽ ആഴത്തിലുള്ള ജലാംശം നൽകുന്നു. വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പുഷ്ടമായ ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.
രണ്ട്
രണ്ട് മുട്ടയും അൽപം ഉലുവ പേസ്റ്റും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിച്ച് ഇടുക. 15 മിനുട്ടിന് ശേഷം കഴുകുക. ഉലുവ പ്രകൃതിദത്തവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഒരു ഔഷധമാണ്. ഇത് നിക്കോട്ടിനിക് ആസിഡും ലെസിതിനും കൊണ്ട് നിറഞ്ഞിരിക്കുന്നു, ഇത് തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും, കൊഴിച്ചിൽ കുറയ്ക്കുകയും, മുടിയെ ആഴത്തിൽ കണ്ടീഷൻ ചെയ്യുകയും ചെയ്യുന്നു. താരൻ തടയുന്നതിനും മുടിയുടെ കനവും തിളക്കവും വർദ്ധിപ്പിക്കുന്നതിനും ഉലുവ മികച്ചതാണ്.
മൂന്ന്
2 മുട്ടയുടെ വെള്ള, 1 ടേബിൾസ്പൂൺ ഒലിവ് അല്ലെങ്കിൽ ബദാം ഓയിൽ, 1 ടേബിൾ സ്പൂൺ തൈര് എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam