കരുത്തുള്ള മുടി‌ക്ക് പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഈ ​ഹെയർ പാക്കുകൾ

Published : Aug 18, 2023, 08:19 PM ISTUpdated : Aug 18, 2023, 08:25 PM IST
കരുത്തുള്ള മുടി‌ക്ക് പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഈ ​ഹെയർ പാക്കുകൾ

Synopsis

മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ബയോട്ടിൻ എന്നിവ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു. ശിരോചർമത്തിലെ എണ്ണമയം നിലനിർത്തി, മുടി കണ്ടീഷൻ ചെയ്ത്, മുടി കൊഴിച്ചിലും പൊട്ടലും കുറയ്ക്കാൻ സഹായിക്കുന്നു. 

മുടിയുടെ ആരോ​ഗ്യത്തിന് എപ്പോഴും പ്രക‍ൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. കെമിക്കലുകളുടെ ഉപയോ​ഗം മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. മുടിയ്ക്ക് ഏറെ നല്ലതാണ് മുട്ടയുടെ വെള്ള.  മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ബയോട്ടിൻ എന്നിവ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു. ശിരോചർമത്തിലെ എണ്ണമയം നിലനിർത്തി, മുടി കണ്ടീഷൻ ചെയ്ത്, മുടി കൊഴിച്ചിലും പൊട്ടലും കുറയ്ക്കാൻ സഹായിക്കുന്നു. മുടിയുടെ ആരോ​ഗ്യത്തിനായി പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ...

ഒന്ന്...

ഒരു പാത്രത്തിൽ രണ്ട് മുട്ടയുടെ വെള്ള, 4-5 ടീസ്പൂൺ കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. മുടിയുടെ കരുത്തും തിളക്കവും വർധിപ്പിക്കാൻ ഈ പാക്ക് സ​ഹായിക്കുന്നു.

രണ്ട്...

മുടിയുടെ പ്രശ്നങ്ങൾ  പരിഹരിക്കാൻ കഴിയുന്ന ഒന്നാണ് തൈര്. കാൽസ്യത്തിൻ്റെ മികച്ച ഉറവിടമാണ്
 തൈര്. കൂടാതെ ഇതിൽ വൈറ്റമിൻ ബി 5, ഡി തുടങ്ങിയ വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. മുടിയുടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ ഇത് വളരെയധികം സഹായിക്കും. കൂടാതെ തൈര് ഉപയോ​ഗിക്കുന്നത് താരൻ ഇല്ലാതാക്കാനും സഹായിക്കും. ഇതിൽ ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫം​ഗൽ ​ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.

ഒരു പാത്രത്തിലേക്ക് ഒരു മുട്ടയുടെ വെള്ള എടുക്കുക. ഇതിലേക്ക് അൽപം വെളിചെണ്ണ ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. പാക്ക് തലയിൽ തേച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രൺ് ദിവസം ഈ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്. 

Read more മുടി വളരാനും സ്കിൻ ഭംഗിയാക്കാനും റോസ്മേരി ഓയില്‍ ഉപയോഗിക്കാം...

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്