മുട്ടയോ അവാക്കാഡോയോ: ശരീരഭാരം കുറയ്ക്കാൻ ഏതാണ് കൂടുതൽ നല്ലത്?

Published : Jun 23, 2024, 02:50 PM IST
മുട്ടയോ അവാക്കാഡോയോ: ശരീരഭാരം കുറയ്ക്കാൻ ഏതാണ് കൂടുതൽ നല്ലത്?

Synopsis

പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മുട്ടയിൽ വിറ്റാമിൻ ബി 12, ഡി, എ, റൈബോഫ്ലേവിൻ, സെലിനിയം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. 

വണ്ണം കുറയ്ക്കാൻ ഏറ്റവും മികച്ചത് ഏതാണ്? മുട്ടയോ അവാക്കാഡോയോ? പലർക്കും ഇതിനെ കുറിച്ചറിയാൻ ആ​ഗ്രഹമുണ്ടാകും. മുട്ടയും അവോക്കാഡോയും ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് നിർണായകമാണ്. മുട്ടയും അവോക്കാഡോയും അത്തരത്തിലുള്ള രണ്ട് ഭക്ഷണങ്ങളാണ്. 

പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മുട്ടയിൽ വിറ്റാമിൻ ബി 12, ഡി, എ, റൈബോഫ്ലേവിൻ, സെലിനിയം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. തലച്ചോറിൻ്റെ ആരോഗ്യത്തിന് ആവശ്യമായ കോളിൻ എന്ന പദാർത്ഥവും അവയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയിൽ അവോക്കാഡോകളേക്കാൾ 11 മടങ്ങ് കുറവ് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. 

ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണമാണ് അവാക്കാഡോ. ഒരു ഇടത്തരം വലിപ്പമുള്ള അവാക്കാഡോയിൽ ഏകദേശം 21 ഗ്രാം കൊഴുപ്പ്,  മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം അവാക്കാഡോയിൽ ഏകദേശം 3 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അവാക്കാഡോകളിൽ പൊട്ടാസ്യം, വിറ്റാമിൻ ഇ, കെ, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇടത്തരം അവോക്കാഡോയ്‌ക്ക് ഏകദേശം 10 ഗ്രാം നാരുകളാണ് ഉള്ളത്. 

പ്രോട്ടീൻ അടങ്ങിയ മുട്ട മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.  മുട്ട പോലുള്ള പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഭക്ഷണത്തിൻ്റെ തെർമിക് പ്രഭാവം (TEF) വഴി ഉപാപചയ നിരക്ക് വർദ്ധിപ്പിക്കും, ദഹന സമയത്ത് കൂടുതൽ കലോറി കുറയ്ക്കും. 

അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. അവാക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ വയറിലെ കൊഴുപ്പ് കുറയ്ക്കാനും ലിപിഡ് പ്രൊഫൈലുകൾ മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

മുട്ടയും അവോക്കാഡോയും ശരീരഭാരം കുറയ്ക്കാൻ ഉപയോഗപ്രദമാണ്. എന്നാൽ വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്നു. ഉയർന്ന പ്രോട്ടീനും കലോറി കുറഞ്ഞ ഭക്ഷണവുമാണ് മുട്ട.  ശരീരഭാരം കുറയ്ക്കാൻ മുട്ടയും അവാക്കാഡോയും അടങ്ങിയ സമീകൃതാഹാരം പ്രയോജനകരമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണത്തിൻ്റെ ഭാഗമായി മുട്ട കഴിക്കാം. അതേസമയം അവാക്കാഡോ സലാഡുകളിലോ സ്മൂത്തികളിലോ ചേർത്ത് കഴിക്കാവുന്നതാണ്.  

പ്രമേഹ സാധ്യത കുറയ്ക്കും, ദഹന പ്രശ്നങ്ങൾ അകറ്റും ; ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ
.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനീമിയ തടയാൻ സഹായിക്കുന്ന ഏഴ് പഴങ്ങൾ
ഈ 6 ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു