മുടിവളർച്ചയ്ക്ക് കഴിക്കാം ഈ ഭക്ഷണങ്ങൾ

Published : Nov 22, 2022, 07:30 PM IST
മുടിവളർച്ചയ്ക്ക് കഴിക്കാം ഈ ഭക്ഷണങ്ങൾ

Synopsis

പോഷകങ്ങളുടെ അഭാവം മുടികൊഴിച്ചിലിനും ചർമ്മത്തിന് മങ്ങലിനും കാരണമാകും. ആരോഗ്യകരമായ ഭക്ഷണക്രമം ദിവസവും കഴിക്കുന്നത് തിളങ്ങുന്ന ചർമ്മവും സുന്ദരമായ മുടിയും ലഭിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണക്രമം മുടിവളർച്ചയിലും ആരോഗ്യകരമായ ചർമ്മത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. പോഷകങ്ങളുടെ അഭാവം മുടികൊഴിച്ചിലിനും ചർമ്മത്തിന് മങ്ങലിനും കാരണമാകും. ആരോഗ്യകരമായ ഭക്ഷണക്രമം ദിവസവും കഴിക്കുന്നത് തിളങ്ങുന്ന ചർമ്മവും സുന്ദരമായ മുടിയും ലഭിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

നിങ്ങളുടെ ശരീരത്തെ ബാഹ്യമായി പോഷിപ്പിക്കുന്നതിനു പുറമേ, നിങ്ങൾ ശരിയായ അളവിൽ പോഷകങ്ങൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ആരോഗ്യകരവും ഏറെ തിളക്കമുള്ളതുമായ ചർമ്മവും മുടിയ്ക്കുമായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

മുട്ട...

മുടി വളർച്ചയ്ക്ക് പ്രോട്ടീനും ബയോട്ടിനും അത്യന്താപേക്ഷിതമാണ്. ഹെൽത്ത്‌ലൈൻ പറയുന്നതനുസരിച്ച് മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ കഴിക്കേണ്ടത് ആവശ്യമാണ്. ഭക്ഷണത്തിൽ പ്രോട്ടീന്റെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകും. മുട്ടയിൽ സിങ്ക്, സെലിനിയം, മറ്റ് മുടിയുടെ ആരോഗ്യകരമായ പോഷകങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്.

പാലക്ക് ചീര...

ഇലക്കറികളിൽ ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിനുകൾ എ, സി തുടങ്ങിയ ഗുണം ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. ഒരു കപ്പ് ചീരയ്ക്ക് ദിവസേനയുള്ള വിറ്റാമിൻ എയുടെ 20 ശതമാനം നിറവേറ്റാൻ കഴിയും. ഇരുമ്പിന്റെ നല്ല ഉറവിടം കൂടിയാണ് പാലക്ക് ചീര. ഇത് മുടി വളർച്ചയ്ക്ക് പ്രധാനമാണ്.

മത്സ്യം...

സാൽമൺ, മത്തി, അയല എന്നിവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കൊഴുപ്പുള്ള മത്സ്യത്തിൽ പ്രോട്ടീൻ, സെലിനിയം, വിറ്റാമിൻ ഡി 3, വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തമാക്കുന്നു. 

അവാക്കാഡോ...

അവോക്കാഡോ രുചികരവും പോഷകപ്രദവും ആരോഗ്യകരമായ കൊഴുപ്പിന്റെ മികച്ച ഉറവിടവുമാണ്. മുടി വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ ഇയുടെ നല്ല ഉറവിടമായും ഇത് കണക്കാക്കപ്പെടുന്നു. 200 ഗ്രാം ഇടത്തരം അവോക്കാഡോയ്ക്ക് ദിവസേനയുള്ള വിറ്റാമിൻ ഇ ആവശ്യകതയുടെ 28 ശതമാനം നിറവേറ്റാൻ കഴിയും. അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ മുടി കൊഴിച്ചിലിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് തടയാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്.

ചിയ സീഡ്...

വിത്തുകൾ താരതമ്യേന കുറച്ച് കലോറി ഉള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ്. മുടിയുടെ വളർച്ചയ്ക്ക് ഈ പോഷകങ്ങളിൽ പലതും പ്രധാനമാണ്. വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം എന്നിവ അവയിൽ അടങ്ങിയിട്ടുണ്ട്. 28 ഗ്രാം സൂര്യകാന്തി വിത്തുകൾ പ്രതിദിന വിറ്റാമിൻ ഇ ആവശ്യകതയുടെ 50 ശതമാനം നിറവേറ്റുന്നു. ഫ്ളാക്സ് സീഡുകളും ചിയ വിത്തുകളും ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്.

അണ്ഡാശയ അർബുദം: ഭക്ഷണം കഴിക്കുമ്പോൾ പ്രകടമാകുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Weight Loss Stories : ആ ഭക്ഷണങ്ങൾ ഒഴിവാക്കിയപ്പോൾ ശരീരഭാരം കുറഞ്ഞു, ഇപ്പോൾ അത്താഴം നേരത്തെ കഴിക്കും ; 30 കിലോ ഭാരം കുറച്ചതിനെ കുറിച്ച് സന്തോഷ് കുരുവിള
Health Tips : ഈ പച്ചക്കറി ശീലമാക്കൂ, ഫാറ്റി ലിവറിനെ തടയും